ജയിലര്‍ സിനിമ തീയറ്ററുകളില്‍ വന്‍വിജയം നേടി മുന്നേറുമ്പോള്‍ നൊമ്പരമായി ഡാന്‍സര്‍ രമേശ്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രം വര്‍മ്മയ്ക്കൊപ്പം(വിനായകന്) പ്രധാന ഗുണ്ടാ അനുയായി വേഷമിട്ടയാളാണ് രമേശ്.
ചിത്രത്തിലെ ഒരു പ്രധാനരംഗത്തില് രമേശിന്റെ ഒരു ഡാന്‍സ് ആരേയും ആകര്‍ഷിക്കും. ചിത്രത്തിലെ ഒരു പാവം ഗുണ്ടയായാണ് രമേശ് എത്തുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ വിജയം ആസ്വദിക്കാന്‍ രമേശ് ഇന്നില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണ് താമസസ്ഥലത്ത് രമേശിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
വര്‍മ്മ ഡാന്‍സ് കളിക്കാന്‍ പറയുമ്പോള്‍ കണ്ണോട് കാണ്‍പതെല്ലാം എന്ന സൂപ്പര്‍ഹിറ്റ് പാട്ടിന് അസാധ്യപ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. മെയ് വഴക്കവും ചടുലതയും ഒന്നിക്കുന്ന ആ രംഗങ്ങള്‍ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ആവേശം സമ്മാനിക്കുമെന്നുറപ്പാണ്.
പ്രേക്ഷകരില്‍ ചിരിയുണര്‍ത്താനും ആ രംഗത്തിനായി. രജനീകാന്തിനൊപ്പമുള്ള ആ കോമ്പിനേഷന്‍ സീനിലെ രമേശിന്റെ ടൈമിംഗും കയ്യടി നേടി. ഇത്തരം ഡാന്‍സുകളിലൂടെയാണ് രമേശ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായി തുടങ്ങിയത്.
മൈക്കിള്‍ ജാക്സന്റെ പ്രശസ്ത ഡാന്‍സ് മൂവ് മൂണ്‍വാക്ക് നോര്‍ത്ത് ചെന്നൈയിലെ വിവിധ പ്രദേശങ്ങളില്‍ അവതരിപ്പിച്ചതിനു ശേഷമാണ് രമേഷ് ഇന്‍സ്റ്റാഗ്രാമില്‍ ജനപ്രീതി നേടിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത രമേശിന് ഇന്‍സ്റ്റാഗ്രാമിലും ടിക്ടോക്കിലും വലിയ താരമായിരുന്നു.
സീ തമിഴിലെ ഡാന്‍സ് ജോഡി ഡാന്‍സ് റീലോഡഡ് തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളിലും രമേശ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അജിത് നായകനായ തുനിവിലും രമേശ് അഭിനയിച്ചിരുന്നു.
ജയിലറിലെ "ഗുണ്ട ഡാന്‍സര്‍'; രജനീകാന്തിനൊപ്പമുള്ള അസാധ്യ കോമ്പിനേഷന്‍; നോവായി ഡാന്‍സര്‍ രമേശ്
09:51 AM Aug 15, 2023 | Deepika.com