ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണേഴ്സ് രജിസ്ട്രി ക്യാന്പ്

06:55 PM Mar 31, 2018 | Deepika.com
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്േ‍റയും ന്ധധാത്രി’ ഫൗണ്ടേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ “ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണേഴ്സ് രജിസ്ട്രി”ക്യാന്പ് സംഘടിപ്പിച്ചു.

അണു വിമുക്തമാക്കിയ പഞ്ഞി ഇരുകവിളുകൾക്കുള്ളിലും ഉരസി പ്രത്യേക പായ്ക്കറ്റുകളിലാക്കി പിന്നീട് ടെസ്റ്റുകൾ നടത്തിയാണ് ബ്ലഡ് സ്റ്റെം സെല്ലുകൾ ഏതു ഇനത്തിൽപ്പെട്ടവയാണന്ന് നിർണയിക്കുക.

ആർകെ പുരം സെക്ടർ 4ലെ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പരിപാടി ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റുമാരായ സി.കേശവൻ കുട്ടി, വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, ട്രഷറാർ സി.ബി.മോഹനൻ, മുൻ വൈസ് പ്രസിഡന്‍റ് യു. രാധാകൃഷ്ണൻ, എം.എസ്. ജോയി, മുൻ ട്രഷറർ പി.രവീന്ദ്രൻ, എസ്. സന്തോഷ് കുമാർ, അംബികാ സുകുമാരൻ, ഒ. ഷാജികുമാർ, ഹരികുമാർ, രാജേന്ദ്രൻ നായർ, പി. വിശാൽ കുമാർ, ജോർജ് തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഡിഎംഎയുടെ വിവിധ ഏരിയായിൽ നിന്നെത്തിയ മലയാളികളെകൂടാതെ സമീപ സ്ഥലങ്ങളിൽ നിന്നുമുള്ള ഇതരസംസ്ഥാനക്കാരും രജിസ്ട്രിയിൽ പങ്കാളികളായി.

റിപ്പോർട്ട്: പി.എൻ. ഷാജി