ടൊവീനോ തോമസിനെ സമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ച പരാതിയില്‍ പ്രതിയെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചതായി സൂചന.
തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നു കാണിച്ച് നടന് ടൊവീനോ തോമസ് കഴിഞ്ഞ ദിവസം കൊച്ചി ഡിസിപിക്ക് പരാതി നല്‍കിയിരുന്നു.
പനങ്ങാട് പോലീസാണ് അന്വേഷണം നടത്തുന്നത്. പരാതിക്കൊപ്പം നല്കിയ ലിങ്ക് സൈബര്‍ പോലീസിനും കൈമാറിയിരുന്നു.
ടൊവീനോയ്ക്കെതിരേ അധിക്ഷേപം; പ്രതിയെക്കുറിച്ചു വിവരം ലഭിച്ചതായി സൂചന
04:03 PM Aug 14, 2023 | Deepika.com