കോ​വി​ഡ് കാ​ല​ത്ത് ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ടു; ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് റാ​ണി മു​ഖ​ർ​ജി

12:58 PM Aug 14, 2023 | Deepika.com

ന​ടി റാ​ണി മു​ഖ​ര്‍​ജി​യു​ടെ പു​തി​യൊ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണി​പ്പോ​ള്‍ ബോ​ളി​വു​ഡി​ല്‍ ച​ര്‍​ച്ചാ​വി​ഷ​യം. ത​നി​ക്ക് ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ട കാ​ര്യ​മാ​ണ് ന​ടി ഇ​പ്പോ​ള്‍ തു​റ​ന്നു​പ​റ​ഞ്ഞി​ക്കു​ന്ന​ത്.

താ​ന്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ര​ണ്ടാ​മ​തും ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​കു​ഞ്ഞി​നെ ന​ഷ്ട​മാ​യി. 2020ലാ​യി​രു​ന്നു ഗ​ര്‍​ഭി​ണി​യാ​യ​ത്. അ​ഞ്ചാം മാ​സ​ത്തി​ലാ​ണ് അ​ബോ​ര്‍​ഷ​ന്‍ സം​ഭ​വി​ച്ച​തെ​ന്നും ന​ടി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ന്‍റെ കു​ഞ്ഞി​ന്‍റെ ഹൃ​ദ​യാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ടി ബി​പാ​ഷ ബ​സു വെ​ളി​പ്പെ​ടു​ത്തി​യ​ത്. നെ​ഞ്ചി​ല്‍ ദ്വാ​ര​വു​മാ​യി​ട്ടാ​ണ് മ​ക​ള്‍ ജ​നി​ച്ച​തെ​ന്ന് ബി​പാ​ഷ പ​റ​ഞ്ഞി​രു​ന്നു. ഇ​ത് പ​റ​യു​മ്പോ​ള്‍ ന​ടി പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു.

അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ റാ​ണി​യും അ​ത്ത​ര​മൊ​രു കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​നി​ക്ക് കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ട കാ​ര്യം ആ​ദ്യ​മാ​യി​ട്ടാ​ണ് തു​റ​ന്ന് പ​റ​യു​ന്ന​ത്. ഇ​ത് സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വേ​ണ്ടി​യാ​ണെ​ന്ന് ക​രു​ത​രു​തെ​ന്നും റാ​ണി പ​റ​ഞ്ഞു.

കു​ഞ്ഞി​നെ ന​ഷ്ട​മാ​യി പ​ത്ത് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം മി​സി​സ് ചാ​റ്റ​ര്‍​ജി വെ​ഴ്‌​സ​സ് നോ​ര്‍​വേ എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ നി​ഖി​ല്‍ അ​ദ്വാ​നി എ​ന്നെ കാ​ണാ​ന്‍ വ​ന്നു. ആ ​സി​നി​മ​യു​ടെ ക​ഥ എ​ന്നോ​ട് പ​റ​ഞ്ഞു. ആ ​ക​ഥ​യി​ല്‍ എ​ന്‍റെ അ​വ​സ്ഥ​ത​ന്നെ​യാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.

കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ടു​ന്ന അ​മ്മ​മാ​രു​ടെ ദുഃ​ഖം എ​നി​ക്ക് പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു. നി​ഖി​ല്‍ അ​ദ്വാ​നി​ക്കോ, ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക അ​ഷി​മ ചി​ബ്ബ​റി​നോ എ​നി​ക്കു കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ട കാ​ര്യം അ​റി​യി​ല്ലാ​യി​രു​ന്നു.

അ​വ​ര്‍ തീ​ര്‍​ച്ച​യാ​യും ഇ​പ്പോ​ൾ ഇ​ത് കേ​ള്‍​ക്കു​മ്പോ​ള്‍ അ​മ്പ​ര​ക്കാ​നാ​ണ് സാ​ധ്യ​ത. ഈ ​വി​ഷ​യം ഞാ​ന്‍ തു​റ​ന്നു​പ​റ​യാ​തി​രു​ന്ന​ത് തെ​റ്റി​ദ്ധ​രി​ക്കു​മോ എ​ന്ന് ഭ​യ​ന്നാ​ണ്. ഇ​ന്ന് ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും പൊ​തു​മ​ധ്യ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്നു.

സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍ സ​മ​യ​ത്ത് ഇ​ക്കാ​ര്യം പ​റ​യാ​തി​രു​ന്ന​ത്, അ​ത് വേ​റൊ​രു ത​ര​ത്തി​ല്‍ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മോ എ​ന്ന് ക​രു​തി​യാ​ണ്. ആ​ളു​ക​ള്‍ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വേ​ണ്ടി പ​റ​യു​ക​യാ​ണെ​ന്ന് ആ​രോ​പി​ക്കു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് മി​ണ്ടാ​യി​രു​ന്നു.

കോ​വി​ഡി​ന്‍റെ സ​മ​യ​ത്താ​യി​രു​ന്നു ആ ​സം​ഭ​വം ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യ​ത്- റാ​ണി മു​ഖ​ര്‍​ജി വ്യ​ക്ത​മാ​ക്കി. നി​ര്‍​മാ​താ​വാ​യ ആ​ദി​ത്യ ചോ​പ്ര​യാ​ണ് റാ​ണി​യു​ടെ ഭ​ര്‍​ത്താ​വ്. ഇ​വ​ര്‍​ക്ക് 2015ലാ​ണ് ആ​ദ്യ കു​ഞ്ഞ് അ​ദീ​റ പി​റ​ന്ന​ത്.