സൗ​ബി​നും ന​മി​ത​യും ഒ​ന്നി​ക്കു​ന്ന കു​ടും​ബ​ചി​ത്രം; ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

11:42 AM Aug 14, 2023 | Deepika.com

സൗ​ബി​ൻ ഷാ​ഹി​ർ, ന​മി​താ പ്ര​മോ​ദ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബോ​ബ​ൻ സാ​മു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മു​ള​ന്തു​രു​ത്തി​യി​ൽ ആ​രം​ഭി​ച്ചു. അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. തി​ക​ഞ്ഞ ഒ​രു കു​ടും​ബ​ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബ​സ് ക​ണ്ട​ക്ട​റാ​യ സ​ജീ​വ​ന്‍റെ​യും, മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ ലി​ജി​മോ​ളു​ടേ​യും ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഭ​ർ​ത്താ​വി​നെ അ​ക​മ​ഴി​ഞ്ഞു സ്നേ​ഹി​ക്കു​ന്ന ഒ​രു ഭാ​ര്യ​യു​ടേ​യും അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ട്ടു പോ​കു​വാ​ൻ ശ്ര​മി​ക്കു​ന്ന ഭ​ർ​ത്താ​വി​ന്‍റെ​യും ക​ഥ ര​സ​ക​ര​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, ശാ​ന്തി​കൃ​ഷ്ണ​, മ​നോ​ജ്.​കെ.​യു. വി​നീ​ത് ത​ട്ടി​ൽ, ദ​ർ​ശ​ന സു​ദ​ർ​ശ​ൻ, ശ്രു​തി ജ​യ​ൻ, ആ​ര്യ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ജ​ക്സ​ൻ ആ​ന്‍റ​ണി​യു​ടെ ക​ഥ​യ്ക്ക് അ​ജീ​ഷ് തോ​മ​സ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്നു. സി​ന്‍റോ സ​ണ്ണി​യു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് ഔ​സേ​പ്പ​ച്ച​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം – വി​നോ​ദ് മേ​നോ​ൻ, ക​ലാ​സം​വി​ധാ​നം -സ​ഹ​സ് ബാ​ല, മേ​ക്ക​പ്പ് – ജി​തേ​ഷ് പൊ​യ്യ, കോ​സ്റ്റ്യും ഡി​സൈ​ൻ- അ​രു​ൺ മ​നോ​ഹ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ജി​ജോ ജോ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – അ​മീ​ർ കൊ​ച്ചി​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് – പ്ര​തീ​ഷ് മാ​വേ​ലി​ക്ക​ര, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ – അ​ഭി​ജി​ത്ത് കെ.​എ​സ്., പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ.

മു​ള​ന്തു​രു​ത്തി, മാ​ള, അ​ന്ന​മ​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ.- വാ​ഴൂ​ർ ജോ​സ്, സ്റ്റി​ൽ​സ്- ഗി​രി ശ​ങ്ക​ർ.