ഡൽഹിയിലെ വിവിധ ദേവാലയങ്ങളിലെ വിശുദ്ധവാര ശുശ്രൂഷകൾ

12:47 AM Mar 29, 2018 | Deepika.com
പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ പെസഹാ തിരുക്കർമങ്ങൾ വ്യാഴാഴ്ച വൈകുന്നേരം 5 ന് ആരാധനയോടെ ആരംഭിക്കും. രാത്രി 8 ന്കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് വിശുദ്ധ കുർബാനയുടെ പ്രദക്ഷിണവും നടക്കും.

ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ രാവിലെ 8.30 ന് ആരംഭിക്കും. പീഡാനുഭവ വായന, കുരിശിന്‍റെ വഴി, പരിഹാര പ്രദക്ഷിണം, യുവജന നേതൃത്വത്തിൽ æരിശിന്‍റെ വഴിയിലെ വിവിധ ടാബ്ലോകൾ തുടർന്നു നേർച്ച കഞ്ഞി എന്നിവയും ഉണ്ടായിരിക്കും.

ദുഃഖശനിയുടെ തിരുക്കർമങ്ങൾ രാവിലെ 6.45 ന് ആരംഭിക്കും. വിശുദ്ധ കുർബാന മാമ്മോദീസാ വൃത നവീകരണം എന്നിവയും പുതിയ വെളിച്ചം, പുതിയ വെള്ളം എന്നിവയുടെ വെഞ്ചരിപ്പും നടക്കും.

ഉയിർപ്പു തിരുനാൾ തിരുക്കർമങ്ങൾ ശനി രാത്രി 8 ന് ആരംഭിക്കും. ഉയിർപ്പിന്‍റെ കർമങ്ങൾ, പ്രദക്ഷിണം, ആഘോഷമായ വിശുദ്ധ കുർബാന എന്നിവയും തുടർന്നു കാപ്പിയും ഈസ്റ്റർ മുട്ട വിതരണവും നടക്കും.

ജസോള ഫൊറോനാപ്പള്ളി

പെസഹാ ശുശ്രൂഷകൾ: രാത്രി 7.30ന് പെസഹാ തിരുക്കർമങ്ങൾ. കാലു കഴുകൽ ശുശ്രുഷ,ദിവ്യബലി,അപ്പം മുറിക്കൽ, പാനവായന,ദിവ്യകാരുണ്യ ആരാധന.

മുഖ്യകാർമികൻ ആർച്ചുബിഷപ് മാർ.കുര്യാക്കോസ് ഭരണികുളങ്ങര. ദിവ്യകാരുണ്യ ആരാധന ഫാ.ഫ്രാൻസിസ് കർത്താനം വിസി നയിക്കും.

ദുഃഖവെള്ളി രാവിലെ 7.30ന് കുരിശിന്‍റെ വഴി, പരിഹാര പ്രദിക്ഷണം തുടർന്നു പീഡാനുഭവ ചരിത്ര വായന,പീഡാനുഭവ സന്ദേശം, വിശുദ്ധ കുർബാന സ്വീകരണം, കുരിശു ചുംബനം എന്നിവ നടക്കും.

ശനി രാവിലെ 7ന് ദുഃഖശനിയുടെ തിരുക്കർമങ്ങൾ. രാത്രി എട്ടിന് ഉയിർപ്പു തിരുക്കർമങ്ങൾ, ദിവ്യബലി, വചന സന്ദേശം :ഫാ.പോൾ മൂഞ്ഞേലി

ഈസ്റ്റർ ഞായർ രാവിലെ 9:30ന് ദിവ്യബലി ഫാ.മാർട്ടിൻ പാലമറ്റം, ഫാ. ജിന്േ‍റാ കെ .ടോം എന്നിവർ കാർമികത്വം വഹിക്കും. (അന്നേദിവസം മറ്റു സെന്‍ററുകളിൽ ദിവ്യബലി ഉണ്ടായിരിക്കുന്നല്ല).


ചാവറ കുര്യാക്കോസ് ഏലിയാസ് സീറോ മലബാർ ഇടവക

പെസഹ വ്യാഴം: വൈകുന്നേരം 5.30 മുതൽ രാത്രി 7.30 വരെ കുന്പസാരം. എട്ടിന് കാൽ കഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനം. ആരാധന, പെസഹ അപ്പം മുറിക്കൽ എന്നിവ നടക്കും.

ദുഃഖവെള്ളി (ഉപവാസ ദിനം) രാവിലെ 9ന് പീഡാനുഭവ വായന, കുരിശിന്‍റെ വഴി, തിരുശരീരവുമേന്തിയുള്ള വിലാപയാത്ര, കയ്പുനീർ, നേർച്ച കഞ്ഞി വിതരണം എന്നിവ നടക്കും. വൈകുന്നേരം 7 മുതൽ രാത്രി 8 വരെ പുത്തൻ പാന വായന ന്ധഈശോയുടെ തിരുശരീരത്തിനരികെ വ്യാകുലമാതാവിനോടൊപ്പം’.

വലിയ ശനി രാവിലെ 7ന് വിശുദ്ധ കുർബാന, പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചിരിപ്പ്, മാമ്മോദീസ നവീകരണം. രാത്രി എട്ടിന് ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾ വിശുദ്ധ കുർബാന, ഉത്ഥിതനായ കർത്താവിനെയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഉയിർപ്പു ദിനാഘോഷങ്ങൾ എന്നിവ നടക്കും.

ഉയിർപ്പു ഞായർ രാവിലെ എട്ടിന് വിശുദ്ധ കുർബാന