ആവേശത്തിന്റെ കൊടുമുടിയിലേറി രജനീകാന്ത് ചിത്രം ജയിലർ കുതിപ്പ് തുടരുകയുകയാണ്. റിലീസ് ചെയ്ത് നാലാം ദിവസത്തെ കളക്ഷൻ പ്രകാരം ചിത്രം 300 കോടി വാരിയെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പിന്നിട്ടപ്പോൾ തമിഴ്നാട്ടിൽ നിന്നും മാത്രം നേടിയത് 85 കോടിയാണ്.
കേരളത്തിൽ നിന്നും ചിത്രം ഞായറാഴ്ച മാത്രം നേടിയിരിക്കുന്നത് ഏഴ് കോടി രൂപയ്ക്കടുത്താണ്. മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്നും മാത്രം നേടിയത് 16.80 കോടിയാണ്. ഓഗസ്റ്റ് 15ന് അവധിയായതിനാൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ഒന്നാം ദിനം 5.85 കോടിയും, രണ്ടാം ദിനം 4.80 കോടിയും മൂന്നാം ദിനം 6.15 കോടിയുമെന്നാണ് റിപ്പോർട്ടുകൾ. ട്രേഡ് അനിലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്ത പ്രകാരം ചിത്രം ആകെ 300 കോടി വാരിയതായാണ് റിപ്പോർട്ടുകൾ.
അജിത് ചിത്രം ‘തുനിവിനെ’ കടത്തിവെട്ടി ഈ വർഷം കേരളത്തിൽ ആദ്യദിനം ഏറ്റവുമധികം കളക്ഷൻ ലഭിക്കുന്ന ചിത്രമായി ‘ജയിലർ’ മാറിക്കഴിഞ്ഞു.
മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. വിനായകനും ശിവരാജ് കുമാറും മാസ്മരിക പ്രകടനമാണെന്നും ആരാധകർ പറയുന്നു.
ബീറ്റ്സ് എന്ന വിജയ് ചിത്രത്തിന്റെ പരാജയത്തിൽ നിന്നും നെൽസൺ ദിലീപ് കുമാറിന്റെ ഉയർത്തേഴുന്നേൽപാണ് ഈ ചിത്രമെന്നും ആരാധകർ പറയുന്നു.
300 കോടി ക്ലബ്ബിൽ ജയിലർ; ഞായറാഴ്ച കേരളത്തിൽ നിന്നുമാത്രം നേടിയത്...?
10:25 AM Aug 14, 2023 | Deepika.com