കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ അനുസ്മരിച്ചു.സിനിമയിൽ പ്രായഭേദമെന്യേ പ്രേക്ഷകരെ ചിരിപ്പിക്കാനറിയാവുന്ന അപൂർവ പ്രതിഭയായിരുന്നു സിദ്ദിഖ് എന്ന് അധ്യക്ഷത വഹിച്ച ബാലചന്ദ്രൻ ചുള്ളിക്കാട് അനുസ്മരിച്ചു.
അതുല്യ പ്രതിഭയായിട്ടും നല്ല മനുഷനായി അദ്ദേഹം ജീവിച്ചു. സിദ്ദിഖിനോളം നല്ലവനാകാൻ ആർക്കും കഴിയില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഫെഫ്ക എന്ന ആശയം തുടങ്ങിയത് സിദ്ദിഖ് എന്ന വ്യക്തിയുടെ നല്ല മനസിൽ നിന്നായതിനാൽ സംഘടന വിജയിച്ചു. സിദ്ദിഖിന്റെ വിയോഗം റൈറ്റേഴ്സ് യൂണിയനു മാത്രമല്ല സിനിമ ലോകത്തിനു തന്നെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ജിനു എബ്രഹാം, ട്രഷറർ ശ്രീമൂലനഗരം വിജയൻ, എ.കെ.സാജൻ തുടങ്ങിയവരും സംസാരിച്ചു.
സംവിധായകൻ സിദ്ദിഖിനെ ഫെഫ്ക അനുസ്മരിച്ചു
06:46 PM Aug 12, 2023 | Deepika.com