സു​രേ​ശ​നെ​യും സു​മ​ല​ത​യേ​യും കാ​ണാ​ൻ കൊ​ഴു​മ്മ​ൽ രാ​ജീ​വ​ൻ വീ​ണ്ടു​മെ​ത്തു​ന്നു

03:00 PM Aug 12, 2023 | Deepika.com

കൊ​ഴു​മ്മ​ൽ രാ​ജീ​വ​നാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ൻ വീ​ണ്ടു​മെ​ത്തു​ന്നു. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ള്‍ ഒ​രു​ക്കു​ന്ന സു​രേ​ശ​ന്‍റെ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ​യി​ലാ​ണ് ചാ​ക്കോ​ച്ച​ന്‍ വീ​ണ്ടും കൊ​ഴു​മ്മ​ല്‍ രാ​ജീ​വ​നാ​കു​ന്ന​ത്.

ന്നാ ​താ​ൻ കേ​സ് കൊ​ട് എ​ന്ന ചി​ത്ര​ത്തി​ലെ സു​രേ​ശ​ന്‍റെ​യും സു​മ​ല​ത​യു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് "സു​രേ​ശ​ന്‍റെ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി തി​രി​കെ​യെ​ത്തു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ സ്പി​ൻ ഓ​ഫ് ചി​ത്ര​മെ​ന്ന ഖ്യാ​തി​യു​മാ​യാ​ണ് ഈ ​ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഏ​തെ​ങ്കി​ലും ഒ​രു സി​നി​മ​യി​ലെ നാ​യി​ക നാ​യ​ക​ന്മാ​ര​ല്ലാ​തെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ കേ​ന്ദ്ര​മാ​ക്കി ഒ​രു​ക്കു​ന്ന സി​നി​മ​ക​ളെ​യാ​ണ് സ്പി​ൻ ഓ​ഫ് എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പ​ള്ളി എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ, ജെ​യ് കെ., ​വി​വേ​ക് ഹ​ർ​ഷ​ൻ എ​ന്നി​വ​രാ​ണ് സ​ഹ നി​ർ​മാ​താ​ക്ക​ൾ.

സ​ബി​ൻ ഊ​രാ​ളു​ക്ക​ണ്ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: കെ.​കെ. മു​ര​ളീ​ധ​ര​ൻ, എ​ഡി​റ്റ​ർ: ആ​കാ​ശ് തോ​മ​സ്, മ്യൂ​സി​ക്: ഡോ​ൺ വി​ൻ​സെ​ൻ​റ്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: സു​ധീ​ഷ് ഗോ​പി​നാ​ഥ്,

ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്‌​സ്: മ​നു ടോ​മി, രാ​ഹു​ൽ നാ​യ​ർ, ആ​ർ​ട് ഡ​യ​റ​ക്ഷ​ൻ: ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ, മി​ഥു​ൻ ചാ​ലി​ശ്ശേ​രി, സി​ങ്ക് സൗ​ണ്ട് –സൗ​ണ്ട് ഡി​സൈ​ൻ: അ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്: സി​നോ​യ് ജോ​സ​ഫ്,

ലി​റി​ക്സ്: വൈ​ശാ​ഖ് സു​ഗു​ണ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: ലി​ജി പ്രേ​മ​ൻ, സ്പെ​ഷ്യ​ൽ കോ​സ്റ്റ്യൂം: സു​ജി​ത്ത് സു​ധാ​ക​ര​ൻ, മേ​ക്ക് അ​പ്പ്: ലി​ബി​ൻ മോ​ഹ​ന​ൻ, സ്റ്റ​ണ്ട്സ്: മാ​ഫി​യ ശ​ശി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ബി​നു മ​ണ​മ്പൂ​ർ,

വി.​എ​ഫ്.​എ​ക്സ്: എ​ഗ്ഗ് വൈ​റ്റ്, സ്റ്റി​ൽ​സ്: റി​ഷാ​ജ് മു​ഹ​മ്മ​ദ്, പോ​സ്റ്റ​ർ ഡി​സൈ​ൻ:​യെ​ല്ലോ​ടൂ​ത്ത്സ്, കൊ​റി​യോ​ഗ്രാ​ഫേ​ഴ്സ്: ഡാ​ൻ​സിം​ഗ് നി​ന്‍​ജ, ഷെ​റൂ​ഖ് ഷെ​റീ​ഫ്, അ​ന​ഘ, റി​ഷ്ധാ​ൻ, പി​ആ​ർ​ഒ– മാ​ർ​ക്ക​റ്റിം​ഗ് - ആ​തി​ര ദി​ൽ​ജി​ത്ത്, വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.