പു​ലി​മ​ട തു​റ​ന്ന് ജോ​ജു; ഐ​ശ്വ​ര്യ രാ​ജേ​ഷ് നാ​യി​ക; ഫ​സ്റ്റ്ലു​ക്ക്

01:18 PM Aug 12, 2023 | Deepika.com

ജോ​ജു ജോ​ർ​ജ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം പു​ലി​മ​ട ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. പൃ​ഥ്വി​രാ​ജ്, മ​ഞ്ജു വാ​ര്യ​ർ, ടൊ​വീ​നോ തോ​മ​സ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

സെ​ന്‍റ് ഓ​ഫ് എ ​വു​മ​ണ്‍ എ​ന്ന ടാ​ഗ് ലൈ​ന്‍ ആ​ണ് ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഐ​ശ്വ​ര്യ രാ​ജേ​ഷ് ആ​ണ് ചി​ത്ര​ത്തി​ൽ ജോ​ജു​വി​ന്‍റെ​നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. വി​വാ​ഹ വേ​ഷ​ത്തി​ൽ ഐ​ശ്വ​ര്യ രാ​ജേ​ഷി​ന്‍റെ കൈ ​പി​ടി​ച്ചു കൊ​ണ്ട് ജോ​ജു ന​ട​ക്കു​ന്ന​താ​ണ് പോ​സ്റ്റ​റി​ൽ കാ​ണു​ന്ന​ത്.

പാ​ന്‍ ഇ​ന്ത്യ​ന്‍ ചി​ത്ര​മാ​യാ​ണ് പു​ലി​മ​ട പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ലി​ജോ മോ​ളും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഐ​ൻ​സ്റ്റീ​ൻ മീ​ഡി​യ, ലാ​ൻ​ഡ് സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഐ​ന്‍​സ്റ്റീ​ന്‍ സാ​ക് പോ​ളും രാ​ജേ​ഷ് ദാ​മോ​ദ​ര​നും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ബാ​ല​ച​ന്ദ്ര മേ​നോ​ൻ, ചെ​മ്പ​ൻ വി​നോ​ദ്, ജോ​ണി ആ​ന്‍റ​ണി, ജാ​ഫ​ർ ഇ​ടു​ക്കി, ജി​യോ ബേ​ബി, അ​ബു സ​ലിം, സോ​ന നാ​യ​ർ, കൃ​ഷ്ണ പ്ര​ഭ, പൗ​ളി വി​ത്സ​ൻ, ഷി​ബി​ല തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ വ​യ​നാ​ടാ​യി​രു​ന്നു. ഇ​ര​ട്ട എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജോ​ജു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്. വേ​ണു ആ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഇ​ഷാ​ന്‍ ദേ​വ് ആ​ണ് സം​ഗീ​തം. സം​വി​ധാ​യ​ക​ന്‍ എ.​കെ.​സാ​ജ​ന്‍ ത​ന്നെ​യാ​ണ് എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ച്ച​ത്. റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ഡോ. ​താ​ര ജ​യ​ശ​ങ്ക​ര്‍, ഫാ. ​മൈ​ക്കി​ള്‍ പ​ന​ച്ചി​ക്ക​ല്‍ എ​ന്നി​വ​രു​ടേ​താ​ണ് ഗാ​ന​ങ്ങ​ള്‍. വി​നീ​ഷ് ബം​ഗ്ലാ​നാ​ണ് പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍. എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ ഷി​ജോ ജോ​സ​ഫ്.