ഇ​ട​വേ​ള​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹോ​ദ​ര​ന്; ഇ​ട​വേ​ള ബാ​ബു​വി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മോ​ഹ​ൻ​ലാ​ൽ

03:11 PM Aug 11, 2023 | Deepika.com

ന​ട​നും താ​ര സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഇ​ട​വേ​ള ബാ​ബു​വി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി മോ​ഹ​ന്‍​ലാ​ല്‍. ഇ​ട​വേ​ള​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ന്‍റെ സ​ഹോ​ദ​ര​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ച​ത്.

ഇ​ട​വേ​ള​ക​ളോ വി​ശ്ര​മ​മോ കൂ​ടാ​തെ, വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ന്‍റെ പ്രി​യ സ​ഹോ​ദ​ര​ൻ ഇ​ട​വേ​ള ബാ​ബു​വി​ന് ഹൃ​ദ​യം നി​റ​ഞ്ഞ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ’’, ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ പ​ഴ​യ കാ​ല ചി​ത്ര​ത്തി​നൊ​പ്പം മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.



1982ൽ '​ഇ​ട​വേ​ള' എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഇ​ട​വേ​ള ബാ​ബു സി​നി​മ​യി​ലെ​ത്തി​യ​ത്.​അ​മ്മ​ന​ത്ത് ബാ​ബു ച​ന്ദ്ര​ൻ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പേ​ര്.

എ​ന്നാ​ൽ ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ പേ​ര് സ്വ​ന്തം പേ​രു​മാ​യി ചേ​ർ​ത്താ​ണ് ബാ​ബു പി​ന്നീ​ടു​ള്ള നാ​ളു​ക​ളി​ൽ അ​റി​യ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. മ​ഹേ​ഷും മാ​രു​തി​യും എ​ന്ന സി​നി​മ​യി​ലാ​ണ് ബാ​ബു ഏ​റ്റ​വും ഒ​ടു​വി​ലാ​യി വേ​ഷ​മി​ട്ട​ത്.