ഈ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ഓപ്പണിംഗുമായി രജനീകാന്ത് ചിത്രം ജയിലർ. റിലീസ് ചെയ്ത് ആദ്യദിനം കൊണ്ട് ലോകമെന്പാടും ചിത്രം നേടിയത് 95 കോടി രൂപയെന്നാണ് റിപ്പോർട്ടുകൾ.
ട്രേഡ് അനിലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്ത പ്രകാരം കേരളത്തിൽ നിന്നും ചിത്രം നേടിയിരിക്കുന്നത് ആറ് കോടി രൂപയ്ക്കടുത്താണ്.
ഇന്ത്യയിൽ നിന്നു മാത്രം ചിത്രം വാരിക്കൂട്ടിയത് 65 കോടിയാണ്. അജിത് ചിത്രം ‘തുനിവിനെ’ കടത്തിവെട്ടി ഈ വർഷം കേരളത്തിൽ ആദ്യദിനം ഏറ്റവുമധികം കളക്ഷൻ ലഭിക്കുന്ന ചിത്രമായി ‘ജയിലർ’ മാറിക്കഴിഞ്ഞു.
തമിഴ്നാട്ടിൽ നിന്നും 29 കോടിയിലധികം തുകയാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്റെ കണക്കുകൾ പ്രകാരം കളക്ഷൻ റിപ്പോര്‍ട്ട് ചുവടെ
തമിഴ്നാട്: 29.46 കോടി
ആന്ധ്രപ്രദേശ്–തെലങ്കാന: 12.04 കോടി
കർണാടക: 11.92 കോടി
കേരള 5.38 കോടി
റെസ്റ്റ് ഓഫ് ഇന്ത്യ: 4.23 കോടി
ഓവർസീസ്: 32.75 കോടി
ആകെ: 95 കോടി
മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. ചിത്രത്തിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നു. മുത്തുവേൽ പാണ്ഡ്യനെന്ന രജനീകാന്തിന്റെ കഥാപാത്രത്തിന് വൻ സ്വീകരമാണ് ലഭിക്കുന്നത്.
കൂടെ മാത്യൂസ് എന്ന അധോലോക നായകനായി മോഹൻലാലും വരുന്നതോടെ സിനിമ വേറെ ലെവൽ ആയി എന്നാണ് റിപ്പോർട്ടുകൾ. വിനായകനും ശിവരാജ് കുമാറും മാസ്മരിക പ്രകടനമാണെന്നും ആരാധകർ പറയുന്നു.
ബീറ്റ്സ് എന്ന വിജയ് ചിത്രത്തിന്റെ പരാജയത്തിൽ നിന്നും നെൽസൺ ദിലീപ് കുമാറിന്റെ ഉയർത്തേഴുന്നേൽപാണ് ഈ ചിത്രമെന്നും ആരാധകർ പറയുന്നു.
ആദ്യദിനം കോടികൾ വാരി "ജയിലർ'; ആറ് കോടി കേരളത്തിൽ നിന്ന്; ബോക്സോഫീസില്‍ നിന്നും ആകെ നേടിയത്...?
11:55 AM Aug 11, 2023 | Deepika.com