മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമിക്കുന്ന പുതിയ ചിത്രമാണ് "ഗു'. നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാലതാരം ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സൂപ്പർ നാച്ചുറൽ ഹൊറർ ഫാന്റസിയാണ് ചിത്രം.
ദേവനന്ദയ്ക്ക് പുറമേ സൈജു കുറുപ്പ്, അശ്വതി മനോഹർ, രമേശ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻ പിള്ള രാജു, നിരഞ്ജ് മണിയൻ പിള്ള രാജു, കഞ്ചൻ, ലയാ സിംസൺ എന്നിവരും പ്രമുഖങ്ങളായ കുറച്ചു കുട്ടികളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഓഗസ്റ്റ് 19-ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. സംഗീതം- ജോനാഥൻ ബ്രൂസ്. ചായാഗ്രഹണം - ചന്ദ്രകാന്ത് മാധവ്. എഡിറ്റിംഗ് - വിനയൻ എം.ജി., കലാസംവിധാനം- ത്യാഗു. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും- ഡിസൈൻ- ദിവ്യ ജോബി. നിർമാണ നിർവഹണം- എസ്. മുരുകൻ.
"ഗു' വരുന്നു; നിർമാണം മണിയൻപിള്ള രാജു; പ്രധാനവേഷത്തിൽ ദേവനന്ദ
10:49 AM Aug 11, 2023 | Deepika.com