അ​ന​ശ്വ​ര രാ​ജ​നും പ്രി​യ വാ​ര്യ​റും; ബാം​ഗ്ലൂ​ർ ഡേ​യ്സി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക്; ‘യാ​രി​യാ​ൻ 2’; ടീ​സ​ർ

09:47 AM Aug 11, 2023 | Deepika.com

അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ ഹി​റ്റ് മ​ല​യാ​ള ചി​ത്രം ബാം​ഗ്ലൂ​ർ ഡേ​യ്സി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് ഒ​രു​ങ്ങു​ന്നു. ‘യാ​രി​യാ​ൻ 2’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. യ​ഥാ​ർ​ഥ സി​നി​മ​യി​ലെ പ്ര​മേ​യ​ത്തി​ൽ നി​ന്നും ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ഹി​ന്ദി റീ​മേ​ക്ക് എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ പ്രി​യ പി. ​വാ​ര്യ​റും അ​ന​ശ്വ​ര രാ​ജ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ഇ​വ​രെ കൂ​ടാ​തെ ദി​വ്യ ഖോ​സ്‌​ല കു​മാ​ർ, മീ​സാ​ൻ ജാ​ഫ്രി, പേ​ൾ വി. ​പു​രി, യാ​ഷ് ദാ​സ് ഗു​പ്ത, വാ​രി​ന ഹു​സൈ​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. അ​ന​ശ്വ​ര രാ​ജ​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം കൂ​ടി​യാ​ണി​ത്.

രാ​ധി​ക റാ​വു, വി​ന​യ് സ​പ്റു എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ടി ​സീ​രീ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം മെ​യ് 12, 2024-ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.



മ​ന​ൻ ഭ​ര​ദ്വാ​ജ്, ഖാ​ലി​ഫ്, യോ ​യോ ഹ​ണി സിം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. 2016ൽ ​ബാം​ഗ്ലൂ​ർ നാ​ട്ക​ൾ എ​ന്ന പേ​രി​ൽ ത​മി​ഴി​ൽ ചി​ത്രം റീ​മേ​ക്ക് ചെ​യ്തി​രു​ന്നു.