മാ​സ് ലു​ക്കി​ൽ ദു​ൽ​ഖ​ർ; കിം​ഗ് ഓ​ഫ് കൊ​ത്ത ട്രെ​യി​ല​ർ

03:10 PM Aug 10, 2023 | Deepika.com

ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി അ​ഭി​ലാ​ഷ് ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കിം​ഗ് ഓ​ഫ് കൊ​ത്ത​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

മാ​സ് ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​റാ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഷാ​രു​ഖ് ഖാ​ൻ, മോ​ഹ​ൻ​ലാ​ൽ, സൂ​ര്യ, നാ​ഗാ​ർ​ജു​ന തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​ങ്ങ​ളാ​ണ് ട്രെ​യി​ല​ർ ഒ​ദ്യോ​ഗി​ക​മാ​യി റി​ലീ​സ് ചെ​യ്ത​ത്.

മാ​സ് ഡ​യ​ലോ​ഗു​ക​ളും കി​ടി​ല​ൻ ആ​ക്ഷ​നു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. സീ ​സ്റ്റു​ഡി​യോ​സും ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



ഷ​ബീ​ർ ക​ല്ല​റ​ക്ക​ൽ, പ്ര​സ​ന്ന, ഐ​ശ്വ​ര്യാ ല​ക്ഷ്മി, നൈ​ലാ ഉ​ഷ, ചെ​മ്പ​ൻ വി​നോ​ദ്, ഗോ​കു​ൽ സു​രേ​ഷ്, ഷ​മ്മി തി​ല​ക​ൻ, ശാ​ന്തി കൃ​ഷ്ണ, വാ​ടാ ചെ​ന്നൈ ശ​ര​ൺ, അ​നി​ഖാ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ജേ​ക്സ് ബി​ജോ​യ്, ഷാ​ൻ റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ആ​ക്‌​ഷ​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളൊ​രു​ക്കു​ന്ന​ത് രാ​ജ​ശേ​ഖ​റാ​ണ്. ഛായാ​ഗ്ര​ഹ​ണം:​നി​മി​ഷ് ര​വി, സ്ക്രി​പ്റ്റ് : അ​ഭി​ലാ​ഷ് എ​ൻ. ച​ന്ദ്ര​ൻ,

പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ : നി​മേ​ഷ് താ​നൂ​ർ, എ​ഡി​റ്റ​ർ: ശ്യാം ​ശ​ശി​ധ​ര​ൻ, കൊ​റി​യോ​ഗ്രാ​ഫി: ഷെ​റീ​ഫ്, മേ​ക്ക​പ്പ് :റോ​ണെ​ക്സ് സേ​വി​യ​ർ, വ​സ്ത്രാ​ല​ങ്കാ​രം: പ്ര​വീ​ൺ വ​ർ​മ, സ്റ്റി​ൽ​സ്: ഷു​ഹൈ​ബ് എ​സ്.​ബി.​കെ., പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, മ്യൂ​സി​ക്: സോ​ണി മ്യൂ​സി​ക്, വി​ത​ര​ണം: വെ​ഫേ​റ​ർ ഫി​ലിം​സ്, പി​ആ​ർ​ഒ പ്ര​തീ​ഷ് ശേ​ഖ​ർ. ചി​ത്രം ഓ​ഗ​സ്റ്റി​ൽ തി​യ​റ്റു​ക​ളി​ലെ​ത്തും.