മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ "ഗു​ണ്ടു​ർ കാ​രം'; ബെ​ർ​ത്ഡേ സ്‌​പെ​ഷ്യ​ൽ പോ​സ്റ്റ​ർ

10:01 AM Aug 10, 2023 | Deepika.com

ന​ട​ൻ മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ പു​തി​യ ചി​ത്രം ഗു​ണ്ടു​ർ കാ​ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. താ​ര​ത്തി​ന്‍റെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. പോ​സ്റ്റ​റി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത ഗെ​റ്റ​പ്പി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്.

ചി​ത്രം 2024 ജ​നു​വ​രി 12-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ത്രി​വി​ക്ര​മാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പി.​എ​സ്. വി​നോ​ദി​ന്‍റെ ക്യാ​മ​റ​യും എ​സ്. ത​മ​ന്‍റെ സം​ഗീ​ത​വും ചി​ത്ര​ത്തി​ന് മ​റ്റൊ​രു ഊ​ർ​ജ​മാ​ണ് ന​ൽ​കു​ന്ന​ത്.

ഹാ​രി​ക ആ​ൻ​ഡ് ഹ​സി​ൻ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്.​രാ​ധാ​കൃ​ഷ്നും (ചൈ​ന ബാ​ബു) നാ​ഗ വം​ശി​യും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വ​മ്പ​ൻ ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

പൂ​ജ ഹെ​ഗ്‌​ഡെ​യാ​ണ് നാ​യി​ക. ജോ​ൺ എ​ബ്ര​ഹാം, ശ്രി​ലീ​ല, ജ​ഗ​പ​തി ബാ​ബു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ന​വി​ൻ നൂ​ലി എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ എ.​എ​സ്. പ്ര​കാ​ശ് ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. പി​ആ​ർ​ഒ - ശ​ബ​രി.