ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ ആഘോഷിക്കുന്നു. മാർച്ച് 18 ന് (ഞായർ) രാവിലെ 10.30 നു സെക്ടർ 2 ലെ സെന്റ് തോമസ് ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ.
ആഘോഷമായ തിരുനാൾ കുർബാനക്ക് ഫരീദാബാദ് രൂപത മതബോധന ഡയറക്ടർ ഫാ. സാന്േറാ പുതുമനക്കുന്നത് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, പാച്ചോർ നേർച്ച വിതരണം എന്നിവ നടക്കും.
വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ 18 ന്
09:45 PM Mar 17, 2018 | Deepika.com