ഗൗ​ര​വ​ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളെ ന​ർ​മത്തിൽ അ​വ​ത​രി​പ്പി​ച്ച സംവിധായക പ്രതിഭ: മുഖ്യമന്ത്രി

12:09 PM Aug 09, 2023 | Deepika.com

ഗൗ​ര​വ​ത​ര​മാ​യ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളെ ന​ർ​മ മ​ധു​ര​മാ​യ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ച സംവിധായക പ്രതിഭയായിരുന്നു സിദ്ദിഖ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അ​നു​ക​ര​ണ ക​ല​യി​ലൂ​ടെ ആ​രം​ഭി​ച്ച് ജ​ന​പ്രി​യ ച​ല​ച്ചി​ത്ര​കാ​ര​ൻ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്ന പ്ര​തി​ഭ​യെ​യാ​ണ് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെന്നും മുഖ്യമന്ത്രി പറഞ്ഞു.

മി​ക​ച്ച തി​ര​ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു സി​ദ്ദി​ഖ്. അ​ദ്ദേ​ഹ​വും ലാ​ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ പ​ല സി​നി​മ​ക​ളി​ലെ മു​ഹൂ​ർ​ത്ത​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ജ​ന​മ​ന​സ്സി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​വും മാ​യാ​തെ നി​ൽ​ക്കു​ന്ന​ത് ത​ന്നെ അ​ദ്ദേ​ഹ​ത്തി​ലെ പ്ര​തി​ഭ​യു​ടെ സ്വീ​കാ​ര്യ​ത​ക്കു​ള്ള ദൃ​ഷ്ടാ​ന്ത​മാ​ണ്.

റാം​ജി റാ​വു സ്പീ​ക്കിംഗ്, ഇ​ൻ ഹ​രി​ഹ​ർ ന​ഗ​ർ, ഗോ​ഡ്ഫാ​ദ​ർ തു​ട​ങ്ങി​യ ഇ​വ​രു​ടെ ച​ല​ച്ചി​ത്ര​ങ്ങ​ൾ വ്യ​ത്യ​സ്ത ത​ല​മു​റ​ക​ൾ​ക്ക് സ്വീ​കാ​ര്യ​മാ​യി​രു​ന്നു. മ​ല​യാ​ള ഭാ​ഷ​ക്ക​പ്പു​റം ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലും ച​ല​ച്ചി​ത്ര രം​ഗ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​ൻ സി​ദ്ദി​ഖി​ന് സാ​ധി​ച്ചു.

മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്കും മ​ല​യാ​ളി​ക​ൾ​ക്കാ​കെ​യും നി​ക​ത്താ​നാ​വാ​ത്ത​താ​ണ് സി​ദ്ദി​ഖി​ന്‍റെ വി​യോ​ഗം മൂ​ലം ഉ​ണ്ടാ​യി​ട്ടു​ള്ള ന​ഷ്ടമെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.