വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ തു​ട​രേ​യു​ള്ള വേ​ർ​പാ​ടു​ക​ൾ; നി​സീ​മ​മാ​യ വ്യ​ഥ; സി​ദ്ദി​ഖി​നെ ഓ​ർ​ത്ത് മ​മ്മൂ​ട്ടി

08:51 AM Aug 09, 2023 | Deepika.com

സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​നെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളി​ൽ വി​തു​ന്പി മ​മ്മൂ​ട്ടി. വ​ള​രെ വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ തു​ട​രെ​യു​ള്ള വേ​ർ​പാ​ടു​ക​ളി​ൽ വ​ള​രെ​യ​ധി​കം വ്യാ​കു​ല​പെ​ടു​ക​യാ​ണെ​ന്ന് മ​മ്മൂ​ട്ടി കു​റി​ച്ചു.

""വ​ള​രെ പ്രി​യ​പെ​ട്ട​വ​രു​ടെ തു​ട​രേ​യു​ള്ള വേ​ർ​പാ​ടു​ക​ൾ...​അ​തു​ണ്ടാ​ക്കു​ന്ന നി​സീ​മ​മാ​യ വ്യ​ഥ അ​നു​ഭ​വി​ച്ചു​കൊ​ണ്ട് ത​ന്നെ....​സ്വ​ന്തം സി​ദ്ദി​ഖി​ന് ആ​ദ​രാ​ഞ്ജ​ലി''-​മ​മ്മൂ​ട്ടി കു​റി​ച്ചു.

സി​ദ്ദീ​ഖ്-​ലാ​ൽ കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​തി​ന് ശേ​ഷം സി​ദ്ദി​ഖ് എ​ന്ന സ്വ​ത​ന്ത്ര​സം​വി​ധാ​യ​ക​ന്‍റെ വ​ര​വ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​നൊ​പ്പ​മാ​യി​രു​ന്നു.

1996ൽ ​സി​ദ്ദി​ഖ് സം​വി​ധാ​നം ചെ​യ്ത ഹി​റ്റ്ല​ർ എ​ന്ന ചി​ത്രം ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ ചി​ത്ര​മാ​ണ്. മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച മാ​ധ​വ​ൻ കു​ട്ടി എ​ന്ന ക​ഥാ​പാ​ത്രം അ​ത്ര​മേ​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി​രു​ന്നു.