ആ​രോ​ടും ശ​ത്രു​ത കാ​ണി​ക്കാ​ത്ത വ്യ​ക്തി; സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും എ​ന്‍റെ ബി​ഗ് ബ്ര​ദ​ർ: മോ​ഹ​ൻ​ലാ​ൽ

08:39 AM Aug 09, 2023 | Deepika.com

സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും ത​നി​ക്ക് ല​ഭി​ച്ച ഒ​രു ബി​ഗ് ബ്ര​ദ​ർ ത​ന്നെ​യാ​യി​രു​ന്നു സി​ദ്ദി​ഖെ​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. സി​ദ്ദി​ഖി​ന്‍റെ വി​യോ​ഗം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ആ ​വി​ഷ​മം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

‘‘എ​ന്‍റെ പ്രി​യ​പ്പെ​ട്ട സി​ദ്ദി​ഖി​ന്‍റെ വി​യോ​ഗം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ക​ഥ​ക​ളെ സ്വാ​ഭാ​വി​ക ന​ർ​മ​ത്തി​ലൂ​ടെ​യും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത സ​മ​സ്യ​ക​ളി​ലൂ​ടെ​യും ആ​വി​ഷ്ക​രി​ച്ച്, ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​യി തീ​ർ​ന്ന സി​ദ്ദി​ഖ്, അ​കാ​ല​ത്തി​ൽ ന​മ്മെ വി​ട്ടു​പി​രി​ഞ്ഞ​തി​ലു​ള്ള വി​ഷ​മം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ വ​യ്യ.

വി​ഷ​യ​ങ്ങ​ളി​ലെ വൈ​വി​ദ്ധ്യ​വും സം​വി​ധാ​ന​ത്തി​ലെ ആ​ക​ർ​ഷ​ണീ​യ​ത​യും കാ​ര​ണം സി​ദ്ദീ​ഖി​ന്‍റെ ഓ​രോ സി​നി​മ​യ്ക്കും വേ​ണ്ടി പ്രേ​ക്ഷ​ക​ല​ക്ഷ​ങ്ങ​ൾ കാ​ത്തി​രു​ന്നു. സി​ദ്ദീ​ഖ് ന​മ്മ​ളെ ഒ​രു​പാ​ട് ചി​രി​പ്പി​ച്ചു, ക​ണ്ണ് ന​ന​യി​പ്പി​ച്ചു, പ്ര​തീ​ക്ഷ​ക​ൾ ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് ഓ​ർ​മി​പ്പി​ച്ചു, ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ മാ​തൃ​ക കാ​ണി​ച്ചു.

വാ​ക്കു​ക​ളി​ലും പെ​രു​മാ​റ്റ​ത്തി​ലും സൗ​മ്യ​ത പു​ല​ർ​ത്തി, ആ​രോ​ടും ശ​ത്രു​ത കാ​ണി​ക്കാ​തെ, ആ​ഡം​ബ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി സി​ദ്ദീ​ഖ് ജീ​വി​ച്ചു.

അ​ദ്ദേ​ഹം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ദ്യ​ചി​ത്രം നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും​ന​ട്ട് മു​ത​ൽ അ​വ​സാ​ന​ചി​ത്ര​മാ​യ ബി​ഗ്ബ്ര​ദ​റി​ൽ വ​രെ അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് ഭാ​ഗ്യം ല​ഭി​ച്ചു. ‌‌‌

സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ എ​നി​ക്ക് ഒ​രു ബി​ഗ്ബ്ര​ദ​ർ ത​ന്നെ​യാ​യി​രു​ന്നു സി​ദ്ദി​ഖ്. വേ​ദ​ന​യോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ.’’​മോ​ഹ​ന്‍​ലാ​ൽ കു​റി​ച്ചു.