ഡി​നോ ഡെ​ന്നീ​സി​ന്‍റെ ബ​സൂ​ക്ക പൂ​ർ​ത്തി​യാ​ക്കി മ​മ്മൂ​ട്ടി

03:39 PM Aug 06, 2023 | Deepika.com

ന​വാ​ഗ​ത​നാ​യ ഡി​നോ ഡെ​ന്നി​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബ​സൂ​ക്ക’​യി​ലെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി മ​മ്മൂ​ട്ടി. 45 ദി​വ​സ​ത്തെ ഷൂ​ട്ടാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ താ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ഗൗ​തം മേ​നോ​ൻ അ​ഭി​ന​യി​ക്കു​ന്ന പ്ര​ധാ​ന സീ​ക്വ​ൻ​സു​ക​ളാ​ണ് ഇ​നി ചി​ത്രീ​ക​രി​ക്കാ​നു​ള്ള​ത്.

ര​ണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മു​ഴു​വ​നാ​യും പൂ​ർ​ത്തി​യാ​കും. പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് ക​ലൂ​ർ ഡെ​ന്നി​സി​ന്റെ മ​ക​നാ​ണ് ഡി​നോ ഡെ​ന്നി​സ്. ഹൈ​ടെ​ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടെ​യാ​ണ് സി​നി​മ​യു​ടെ അ​വ​ത​ര​ണം. ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

ബ​സൂ​ക്ക​യ്ക്കു ശേ​ഷം മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘അ​ബ്ര​ഹാം ഓ​സ്‌​ല​ർ’ എ​ന്ന ജ​യ​റാം ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​തി​ഥി​യാ​യി എ​ത്തു​ന്നു​ണ്ട്.

സി​നി​മ​യി​ലെ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​മാ​യാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ഒ​രു പൊ​ലീ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് അ​ബ്ര​ഹാം ഓ​സ്‌​ല​ര്‍.