മൈ​ഥി​ലി​യു​ടെ ആ​ദ്യ ഡോ​ക്യു​ഫി​ക്‌ഷ​ൻ ഫി​ലിം എത്തുന്നു

12:37 PM Dec 11, 2017 | Deepika.com
ന​ടി മൈ​ഥി​ലിയുടെ ആ​ദ്യ ഡോ​ക്യു​ഫി​ക്‌ഷ​ൻ ചിത്രമായ ​മ​ഞ്ഞ​ലോ​ഹത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി സ്വ​ർ​ണ​ത്തി​ന്‍റെ ഖ​ന​നം മു​ത​ൽ ആ​ഭ​ര​ണ​മാ​യി മാ​റു​ന്ന​ത് വ​രെ​യു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്ന ചിത്രമാ​ണി​ത്. ന​ട​ൻ ഭ​ര​ത് മു​ര​ളി​യു​ടെ അ​നു​ജ​ൻ കെ.ജി. ഹ​രി​കു​മാറിന്‍റെ ര​ച​ന​യി​ൽ ഷൈ​ജു എ​ൻ. മോ​ന്താ​യമാണ് മഞ്ഞലോഹം സം​വി​ധാ​നം ചെ​യ്യു​ന്നത്. ജൂ​വ​ൽ​ജി ക്രി​യേ​ഷ​ൻ​സി​നു​വേ​ണ്ടി ബാ​ബു ചി​ഞ്ചി​ലമാണ് ചിത്രം നിർമിക്കുന്നത്.

ര​ക്ത​ത്തെ വ​ർ​ധി​പ്പി​ച്ച്, സൗ​ന്ദ​ര്യം കൂ​ട്ടു​ന്ന സ്വ​ർണ​ത്തി​ന്‍റെ വി​വി​ധ ഉ​പ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ്രതി​പാ​ദി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡോ​ക്യു​ഫി​ക്‌ഷ​ൻ ചിത്രമാണിത്. സ്വ​ർ​ണ​ത്തെ​ക്കു​റി​ച്ച് റി​സ​ർ​ച്ച് ചെ​യ്യു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​മാ​ണ് മൈ​ഥി​ലി അ​വ​തരി​പ്പി​ക്കു​ന്ന​ത്. മൈ​ഥി​ലി​യു​ടെ അ​നു​ജ​ത്തി വി​ഞ്ജു​വും, ന​ട​ൻ മു​കേ​ഷി​ന്‍റെ അ​മ്മ വി​ജ​യ​കു​മാ​രി​യും മറ്റു വേ​ഷങ്ങളിലെ​ത്തു​ന്നു. ലാ​ൽ​ക​ണ്ണ​നാണ് ഛായാഗ്രഹണം. ബാ​ബു ചി​ഞ്ചി​ലത്തിന്‍റെ വരികൾക്ക് വി​ശ്വ​ജി​ത്ത് സംഗീതം പകരുന്നു.