പ​ത്തു​ല​ക്ഷം സു​ഹൃ​ത്തു​ക്ക​ളാ​ണെ​നി​ക്കു​ള്ള​ത്; ന​ന്ദി എ​ന്ന വാ​ക്കി​ൽ തീ​രി​ല്ല; അ​ഹാ​ന; വീ​ഡി​യോ

12:23 PM Aug 05, 2023 | Deepika.com

സി​നി​മ​യി​ൽ അ​ത്ര സ​ജീ​വ​മ​ല്ലെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും യു​ട്യൂ​ബി​ലു​മാ​യി അ​ഹാ​ന കൃ​ഷ്ണ എ​പ്പോ​ഴും തി​ര​ക്കി​ലാ​ണ്. അ​ഹാ​ന പ​ങ്കു​വ​യ്ക്കു​ന്ന കു​ഞ്ഞ് വ​ലി​യ വി​ശേ​ഷ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് അ​ഹാ​ന.

ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന് 10 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സ് ആ​യ സ​ന്തോ​ഷ​മാ​ണ് അ​ഹാ​ന പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും അ​ഹാ​ന ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് എ​ത്തു​ന്ന​ത്.

ആ​ദ്യ​മൊ​ക്കെ യൂ​ട്യൂ​ബി​നു വേ​ണ്ടി ക​ണ്ട​ന്‍റുക​ൾ ക്രി​യേ​റ്റ് ചെ​യ്യു​ന്ന​ത് അ​ത്ര സീ​രി​യ​സ് ആ​യി ക​ണ്ടി​രു​ന്നി​ല്ല. ഒ​രു 25 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ എ​നി​ക്ക് ഈ ​വീ​ഡി​യോ​സ് കാ​ണു​മ്പോ​ൾ കി​ട്ടു​ന്ന സം​തൃ​പ്തി​യെ കു​റി​ച്ചാ​ണ് ഏ​തൊ​രു വീ​ഡി​യോ ചെ​യ്യു​മ്പോ​ഴും ഇ​പ്പോ​ൾ ഞാ​ൻ ചി​ന്തി​ക്കു​ന്ന​ത്.



അ​ങ്ങ​നെ ചെ​യ്ത വീ​ഡി​യോ​ക​ളാ​ണ് ചാ​ന​ലി​ൽ ഉ​ള്ള​തും. അ​ങ്ങ​നെ ചെ​യ്തി​ട്ടും ഇ​ത്ര​യും വ​ള​ർ​ച്ച കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​വ​തി ആ​ണെ​ന്നും അ​ഹാ​ന പ​റ​യു​ന്നു. ത​ന്നെ സ​പ്പോ​ർ​ട്ട് ചെ​യ്ത എ​ല്ലാ​വ​രോ​ടും ന​ന്ദി ഉ​ണ്ടെ​ന്നും ആ ​വാ​ക്ക് ചി​ല​പ്പോ​ൾ കു​റ​ഞ്ഞു പോ​കു​മെ​ന്നും താ​രം പ​റ​ഞ്ഞു.

യൂ​ട്യൂ​ബ് കാ​ര​ണം ആ​ളു​ക​ൾ എ​ന്നെ തി​രി​ച്ച​റി​യു​ന്നു എ​ന്ന​തി​ൽ സ​ന്തോ​ഷം തോ​ന്നി. സി​നി​മ​യി​ൽ ക​ണ്ടി​ട്ട് ആ​ളു​ക​ൾ​ക്ക് അ​റി​യാം, പ​ക്ഷെ യൂ​ട്യൂ​ബ് ക​ണ്ടി​ട്ട് എ​ന്നെ സ്നേ​ഹി​ക്കു​ന്ന അം​ഗീ​ക​രി​ക്കു​ന്ന, സ്വ​ന്തം വീ​ട്ടി​ലെ കു​ട്ടി​യാ​യി കാ​ണു​ന്ന ഒ​രു വ​ലി​യ സ​മൂ​ഹം ഉ​ണ്ടെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ൾ മ​ന​സി​ലാ​യി. ഞാ​ൻ നി​ങ്ങ​ളോ​ട് ശ​രി​ക്കും ന​ന്ദി ഉ​ള്ള​വ​ളാ​ണ്.

നി​ങ്ങ​ളാ​ണ് എ​ന്‍റെ ശ​ക്തി. ന​മ്മ​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​നും ചെ​യ്യു​ന്ന​ത് കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും ആ​ളു​ക​ൾ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ ഭാ​ഗ്യ​മാ​ണ്.

സ​ബ്സ്ക്രൈ​ബേ​ഴ്സ് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഞാ​ൻ അ​വ​രെ ചെ​റു​താ​ക്കി​ല്ല. ഒ​രു മി​ല്യ​ൺ സു​ഹൃ​ത്തു​ക്ക​ളു​ടെ ഉ​ട​മ​യാ​ണ് ഞാ​ൻ ഇ​ന്ന്. അ​ഹാ​ന കൃ​ഷ്ണ പ​റ​യു​ന്നു.