ഫെ​യ്സ്ബു​ക്ക് ഫ്ര​ണ്ട് എ​ന്ന​തും ഒ​രു മി​ത്താ​ണ്: ര​മേ​ശ് പി​ഷാ​ര​ടി

11:22 AM Aug 05, 2023 | Deepika.com

മി​ത്ത് എ​ന്ന വാ​ക്കാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ഒ​രു പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യം. മി​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​റി​ന്‍റെ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ‘മി​ത്ത്' ഇ​പ്പോ​ൾ പ്ര​ശ​സ്ത​മാ​യ​ത്. മി​ത്ത് വി​വാ​ദം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​മ്പോ​ൾ മ​റ്റൊ​രു ‘മി​ത്തു’​മാ​യി ന​ട​ൻ ര​മേ​ശ് പി​ഷാ​ര​ടി​യും എ​ത്തി.

ഫെ​യ്സ്ബു​ക്ക് ഫ്ര​ണ്ട്‌​സ് എ​ന്ന​ത് പ​ല​പ്പോ​ഴും ഒ​രു മി​ത്താ​ണെ​ന്ന് ന​ട​ൻ പ​റ​യു​ന്നു. സൗ​ഹൃ​ദ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഫെ​യ്സ്ബു​ക്ക് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ന്ന് ഫെ​യ്സ്ബു​ക്ക് മ​ത​പ​ര​വും ക​ക്ഷി രാ​ഷ്ട്രീ​യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള കൊ​ല​വി​ളി​ക​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

‘ഫെ​യ്സ്ബു​ക്ക് ‘ഫ്ര​ണ്ട്‌​സ്’ എ​ന്ന​ത് പ​ല​പ്പോ​ഴും ഒ​രു മി​ത്താ​ണ്. മ​ത​ത്തി​നും ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​നും വേ​ണ്ടി​യു​ള്ള കൊ​ല​വി​ളി​ക​ൾ കൊ​ണ്ടും ത​ർ​ക്ക​ങ്ങ​ൾ കൊ​ണ്ടും ഇ​വി​ടം നി​റ​ഞ്ഞി​രി​ക്കു​ന്നു. സൗ​ഹൃ​ദ​ങ്ങ​ൾ​ക്ക് വേ​ണ്ടി ആ​യി​രു​ന്നു ഫെ​യ്സ്ബു​ക്ക്‌ ആ​രം​ഭി​ച്ച​ത്.

ച​ങ്ങാ​ത്തം നി​ല​നി​ർ​ത്താ​ൻ, നി​ർ​മി​ക്കാ​ൻ, വീ​ണ്ടെ​ടു​ക്കാ​ൻ.. അ​ങ്ങ​നെ പ​ല​തി​നും...​എ​ന്നാ​ൽ ഫെ​യ്സ്ബു​ക്ക് ഉ​പ​യോ​ഗ​ത്തി​ന് അ​തി​ന്‍റെ കൗ​മാ​രം ക​ട​ക്കാ​റാ​കു​മ്പോ​ഴേ​ക്കും മ​നു​ഷ്യ​നെ​ന്ന പോ​ലെ ബാ​ല്യ​ത്തി​ന്‍റെ നി​ഷ്ക​ള​ങ്ക​ത കൈ​മോ​ശം വ​ന്നി​രി​ക്കു​ന്നു.

എ​ല്ലാ മ​ത​ങ്ങ​ളും, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്നേ​ഹി​ക്കാ​നാ​ണ​ത്രെ പ​ഠി​പ്പി​ക്കു​ന്ന​ത്. ഫെ​യ്സ്ബു​ക്ക്‌ സൗ​ഹൃ​ദ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത് എ​ന്നു പ​റ​യും പോ​ലെ.
ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ൾ.