തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് യു​ട്യൂ​ബ​റു​ടെ പ​രാ​തി; ന​ട​ൻ ബാ​ല​യ്ക്കെ​തി​രേ കേ​സ്

10:48 AM Aug 05, 2023 | Deepika.com

യു​ട്യൂ​ബ​റു​ടെ വീ​ട്ടി​ൽ ക​യ​റി തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ ബാ​ല​ക്കെ​തി​രേ കേ​സ്. ചെ​കു​ത്താ​ൻ എ​ന്ന പേ​രി​ൽ യു​ട്യൂ​ബി​ൽ വീ​ഡി​യോ ചെ​യ്യു​ന്ന അ​ജു അ​ല​ക്സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ വീ​ട്ടി​ലെ​ത്തി​യ​തി​നാ​ണ് ബാ​ല​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

അ​ജു​വി​ന്‍റെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ഖാ​ദ​റാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ജു അ​ല​ക്സ് ബാ​ല​ക്കെ​തി​രേ വീ​ഡി​യോ ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് എ​ഫ്ഐ​ആ​ർ.

അ​ജു വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ബാ​ല വീ​ട്ടി​ലെ​ത്തു​ക​യും സു​ഹൃ​ത്തി​നെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും യു​ട്യൂ​ബ​റെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​യ​തെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ആ​റാ​ട്ട​ണ്ണ​ൻ എ​ന്ന് വി​ളി​പ്പേ​രു​ള്ള സ​ന്തോ​ഷ് വ​ർ​ക്കി​യും മ​റ്റ് ര​ണ്ട് ഗു​ണ്ട​ക​ളും ബാ​ല​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നും പ​രാ​തി​യി​ലു​ണ്ട്.

അ​തേ​സ​മ​യം താ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ ചെ​യ്യു​ന്ന​തി​നെ​തി​രേ പ്ര​തി​ക​രി​ച്ച​താ​ണെ​ന്നും ബാ​ല പ​റ​യു​ന്നു. യു​ട്യൂ​ബ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ബാ​ല ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.