ന്യൂഡൽഹി: ആറ്റുകാൽ പൊങ്കാല നടന്ന നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിൽ മാർച്ച് 2 വെള്ളിയാഴ്ച നൂറുക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാലയിട്ടു. രാവിലെ 5:30ന് നിർമ്മാല്യ ദർശനം. തുടർന്ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ 9ന് ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ കാർമ്മികത്വത്തിൽ ശ്രീകോവിലിലെ നെയ്വിളക്കിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു.
ഹോളി ആഘോഷങ്ങളിൽ നഗരം മുഴുകിയിരുന്നുവെങ്കിലും ക്ഷേതത്തിൽ അഭൂതപൂർവമായ തിരക്കായിരുന്നു ഇന്നലെ രാവിലെ അനുഭവപ്പെട്ടത്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പ്രവാസികൾക്കു വേണ്ടിയാണ് അതേ ദിവസം തന്നെ ഡൽഹിയിലെ നജഫ്ഗഡ് ക്ഷേത്രത്തിലും കഴിഞ്ഞ നാലു വർഷങ്ങളായി പൊങ്കാല സമർപ്പണത്തിനു സൗകര്യമൊരുക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഭക്തജനങ്ങൾക്കായി അന്നദാനവും ഒരുക്കിയിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി
ആറ്റുകാൽ പൊങ്കാല: ഭക്തർ നജഫ്ഗഡ് ക്ഷേത്രത്തിലും പൊങ്കാലയിട്ടു
09:28 PM Mar 02, 2018 | Deepika.com