കൊ​ല്ലം സു​ധി​യ്ക്ക് വീ​ടൊ​രു​ങ്ങു​ന്നു; ഏ​ഴ് സെ​ന്‍റ് സ്ഥ​ലം ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി ബി​ഷ​പ്പ്

11:50 AM Aug 04, 2023 | Deepika.com

അ​ന്ത​രി​ച്ച മി​മി​ക്രി ക​ലാ​കാ​ര​ൻ കൊ​ല്ലം സു​ധി​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​കു​ന്നു. ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും വീ​ട് വെ​യ്ക്കാ​ൻ ഏ​ഴ് സെ​ന്‍റ് സ്ഥ​ലം ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ ഡ​യ​സി​സ് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ ആ​ൻ​ഡ് കൊ​ച്ചി​ൻ രൂ​പ​ത​യു​ടെ ബി​ഷ​പ്പ് നോ​ബി​ൾ ഫി​ലി​പ്പ് അ​മ്പ​ല​വേ​ലി​ൽ.

ച​ങ്ങ​നാ​ശേ​രി​യി​ലാ​ണ് വീ​ട് വെ​യ്ക്കാ​നു​ള്ള സ്ഥ​ലം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സു​ധി​യു​ടെ ര​ണ്ട് മ​ക്ക​ളാ​യ രാ​ഹു​ലി​ന്‍റെ​യും റി​ഥു​ലി​ന്‍റെ​യും പേ​രി​ലാ​ണ് സ്ഥ​ലം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശ്ശേ​രി മാ​ട​പ്പ​ള്ളി​യി​ലാ​ണ് സു​ധി​ക്ക് വീ​ടൊ​രു​ങ്ങു​ക. കേ​ര​ള ഹോം ‍​ഡി​സൈ​ൻ​സ് എ​ന്ന ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ ചേ​ർ​ന്നാ​ണ് സു​ധി​ക്കാ​യി സൗ​ജ​ന്യ​മാ​യി വീ​ട് പ​ണി​തു​കൊ​ടു​ക്കു​ന്ന​ത്.



‘‘എ​ന്‍റെ കു​ടും​ബ​സ്വ​ത്തി​ല്‍ നി​ന്നും ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സ്ഥ​ല​മാ​ണ് സു​ധി​ക്കാ​യി ന​ല്‍​കി​യ​ത്. എ​ന്‍റെ വീ​ട് പ​ണി​യു​ന്ന​തും ഇ​തി​നു തൊ​ട്ട​രി​കി​ലാ​ണ്. റ​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​യും ക​ഴി​ഞ്ഞു. സു​ധി​യു​ടെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ പേ​രി​ലാ​ണ് സ്ഥ​ലം ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ​ത്. വീ​ടു പ​ണി ഉ​ട​ൻ തു​ട​ങ്ങും.’’–​ബി​ഷ​പ് നോ​ബി​ൾ ഫി​ലി​പ്പ് പ​റ​ഞ്ഞു.