ഒ​രു ശ​രാ​ശ​രി ഫെ​യ്സ്ബു​ക്ക് അ​മ്മാ​വ​ന്‍റെ ഡി​പി; എ​സ്ത​ർ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് വി​മ​ർ​ശ​നം

01:18 PM Aug 03, 2023 | Deepika.com

ന​ടി എ​സ്ത​ർ അ​നി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റ​ച്ച് സെ​ൽ​ഫി​ക​ളാ​ണ് ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ച​വി​ഷ​യം. ‘ഒ​രു ശ​രാ​ശ​രി ഫെ​യ്സ്ബു​ക്ക് അ​മ്മാ​വ​ന്‍റെ ഡി​പി’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് എ​സ്ത​ർ ത​ന്‍റെ ത​ന്നെ കു​റ​ച്ച് സെ​ൽ​ഫി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ൽ ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ‌​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് രം​ഗ​ത്ത് വ​ന്ന​ത്.

കു​ട്ടി ഉ​ദ്ദേ​ശി​ച്ച​ത് ഫ​ൺ ആ​ണെ​ങ്കി​ലും അ​ങ്ങ​നെ തോ​ന്നി​യി​ല്ലെ​ന്നും ആ​ദ്യ​മാ​യി ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് സെ​ൽ​ഫി വേ​ണ്ട വ​ണ്ണം എ​ടു​ക്കാ​ൻ അ​റി​യി​ല്ലാ​യി​രി​ക്കും. നാ​ളെ ഈ ​കു​ട്ടി​ക്കും വ​യ​സാ​യി അ​പ്പോ​ഴ​ത്തെ ടെ​ക്നോ​ള​ജി മു​ന്നി​ൽ വ​രു​മ്പോ​ൾ കാ​ര്യം മ​ന​സി​ലാ​കു​മെ​ന്നും വി​മ​ർ​ശ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.


സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യെ വി​മ​ർ​ശ​ന​മാ​ണ് താ​ര​ത്തി​ന് എ​ത്തു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ എ​സ്ത​റി​ന് പ​ല​പ്പോ​ഴും വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. വി 3 ​എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് എ​സ്ത​ർ ഏ​റ്റ​വും ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച​ത്.