അവധിക്കാലം ആഘോഷമാക്കി ഹൃത്വിക് റോഷന്റെ ആദ്യഭാര്യ സുസെയ്ൻ ഖാൻ. കാമുകൻ അർസ്ലെൻ ഗോണിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന വീഡിയോ സൂസെയ്ൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
അമേരിക്കയിലും മെക്സിക്കോയിലുമായിരുന്നു ഇരുവരുടെയും അവധി ആഘോഷം. സുഹൃത്തുക്കൾക്കൊപ്പവും ഇരുവരും ഒരുമിച്ചും അവധി ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം.
ഏറ്റവും നല്ലൊരു അവധിക്കാലമാണ് കഴിഞ്ഞിരിക്കുന്നതെന്നും ഇതിനൊക്കെ വേണ്ടിയാണ് തന്നെ സൃഷ്ടിച്ചിരിക്കുന്നതെന്നും സൂസെയ്ൻ വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
ആഴ്ചകൾക്ക് മുൻപ് മെക്സിക്കോയിൽ അർസ്ലെനൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന വീഡിയോയും സൂസെയ്ൻ പങ്കുവച്ചിരുന്നു.
2000 ഡിസംബർ 20നായിരുന്നു ഹൃത്വിക് റോഷനും സൂസെയ്നുമായുള്ള വിവാഹം. 14 വർഷത്തിന് ശേഷം 2014ൽ ഇരുവരും വിവാഹമോചിതരായി. ഹൃഹാൻ, ഹൃദാൻ എന്നു പേരുള്ള രണ്ട് ആൺമക്കളാണ് ഇരുവർക്കുമുള്ളത്.
കാമുകനൊപ്പം അവധിക്കാലം ആഘോഷമാക്കി സൂസെയ്ൻ ഖാൻ; വീഡിയോ
04:06 PM Aug 02, 2023 | Deepika.com