ഭ​ർ​ത്താ​വി​ന് പ​ണി കി​ട്ടി​യി​രി​ക്കു​ന്ന​ത് കൊ​ണ്ട് ബ​ർ​ത്ത്ഡേ എ​ങ്ങ​നെ ആ​ഘോ​ഷി​ക്കാം; സു​പ്രി​യ​യോ​ട് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ

03:15 PM Jul 31, 2023 | Deepika.com

സു​പ്രി​യ മേ​നോ​ന് ര​സ​ക​ര​മാ​യ പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. പി​റ​ന്നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും പോ‌​യി ര​ണ്ട് മൂ​ന്ന് ദി​വ​സം ആ​ഘോ​ഷി​ച്ച് തി​രി​ച്ചു​വ​രു​ന്ന​താ​ണ് പ​തി​വെ​ന്നും ഈ ​വ​ർ​ഷം ഭ​ർ​ത്താ​വി​ന് പ​ണി​കി​ട്ടി​യ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ പ​രി​പാ​ലി​ച്ചി​രി​ക്കു​ക​യാ​യി​രി​ക്കു​മെ​ന്നും ലി​സ്റ്റി​ൻ പ​റ​യു​ന്നു.

ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ൽ എ​ങ്ങ​നെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​മെ​ന്നും ലി​സ്റ്റി​ന്‍ പ​റ​യു​ന്നു​ണ്ട്. ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ൽ ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചാ​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് കേ​സ് കൊ​ടു​ക്കു​മെ​ന്നും ത​മാ​ശ​രൂ​പേ​ണ ലി​സ്റ്റി​ൻ കു​റി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഭ​ർ​ത്താ​വു​മൊ​ന്നി​ച്ച് എ​വി​ടെ​യെ​ങ്കി​ലും ഒ​ക്കെ പോ​യി ര​ണ്ടു മൂ​ന്ന് ദി​വ​സം സ്പെ​ൻ​ഡ്‌ ചെ​യ്ത് ബ​ർ​ത്ത്ഡേ ആ​ഘോ​ഷി​ച്ച് തി​രി​ച്ച് വ​രു​ന്ന​താ​യി​രു​ന്ന​ല്ലോ പ​തി​വ്..​ഈ വ​ർ​ഷം ഭ​ർ​ത്താ​വി​ന് പ​ണി​കി​ട്ടി​യ​ത്കൊ​ണ്ട് ഭ​ർ​ത്താ​വി​നെ നോ​ക്കി പ​രി​പാ​ലി​ച്ച് കൊ​ണ്ട് ഇ​രി​ക്കു​ന്ന ഈ ​വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ ബ​ർ​ത്ത്ഡേ ആ​ഘോ​ഷി​ക്കാം..??

ത​ൽ​ക്കാ​ലം ഒ​രു ഗ്ലാ​സ്സെ​ടു​ത്ത് ഒ​രു ചി​ല്ലി അ​തി​ലി​ട്ട് എ​ന്തെ​ങ്കി​ലും പാ​നീ​യം അ​തി​ലൊ​ഴി​ച്ച് ഭ​ർ​ത്താ​വി​നെ നോ​ക്കി​കൊ​ണ്ട് ഇ​ത്ത​വ​ണ​ത്തെ ബ​ർ​ത്ത്ഡേ എ​ന്‍റെ ഒ​രു അ​വ​സ്ഥ എ​ന്ന് മ​ന​സി​ൽ പ​റ​ഞ്ഞു​കൊ​ണ്ട് ...ഗ്ലാ​സ് കൈ​യി​ൽ എ​ടു​ത്ത് കൊ​ണ്ട് ....ഇ​നി ഞാ​ൻ ഒ​ന്നും പ​റ​യു​ന്നി​ല്ല..Happy Birthday Dear Supriya … God Bless

NB : ഇ​ങ്ങ​നെ ഞാ​ൻ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി ഇ​ട്ട​തി​ന്‍റെ പേ​രി​ൽ എ​ന്നെ മാ​ന​സി​ക​മാ​യി​ട്ട് ബു​ദ്ധി​മു​ട്ടി​ച്ചാ​ൽ ഞാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ന്ന​താ​ണ്. ലി​സ്റ്റി​ന്‍റെ ആ​ശം​സ ഇ​ങ്ങ​നെ.

എ​ന്‍റ​മ്മോ, എ​ന്നെ കൊ​ല്ല് എ​ന്നാ​ണ് പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യി സു​പ്രി​യ കുറിച്ചിരിക്കുന്നത്. 2011ലാ​ണ് പൃ​ഥ്വി​രാ​ജും സു​പ്രി​യ​യും വിവാഹിതരായത്. ഇ​രു​വ​ർ​ക്കും ഒ​രു മ​ക​ളാ​ണു​ള്ള​ത്. അ​ലം​കൃ​ത എ​ന്നാ​ണ് മ​ക​ളു​ടെ പേ​ര്.