ന്യൂഡൽഹി: ഡൽഹി എൻസിആർ മേഖലയിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ കിഴക്കിന്റെ വെനീസിന്റെ ആഭിമുഖ്യത്തിൽ പത്തു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കൗണ്‍സിലിംഗ് നടത്തുന്നു. കാനിംഗ് റോഡിലെ കേരളാ സ്കൂളിൽ് ഫെബ്രുവരി 25 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 6 വരെയാണ് സമയം.
കേരള സ്കൂളുകളിലെയും ഡൽഹി എൻസിആർ മേഖലയിലെ മറ്റു സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗണ്‍സിലിംഗിൽ പങ്കെടുക്കാം. 'പരീക്ഷയെ എങ്ങിനെ അഭിമുഖീകരിക്കാം’, ’പരീക്ഷാകാലത്തു കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ’, ’ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭാസ മേഖലയിലെ പ്രമുഖ വ്യക്തികൾ ക്ലാസുകൾ നടത്തും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് എം. ഷാജി, സെക്രട്ടറി കെ. വി രാജു എന്നിവരുമായി 9582579289, 9810865833, 9810678740 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോര്‍ട്ട്: പി.എന്‍. ഷാജി
വിദ്യാർത്ഥികൾക്കായി കൗണ്‍സിലിംഗ് ഫെബ്രുവരി 25ന്
08:57 PM Feb 16, 2018 | Deepika.com