വീ​ട്ടി​ൽ നി​ന്നും 41,000 രൂ​പ മോ​ഷ്ടി​ച്ച വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക് മാ​പ്പ് ന​ൽ​കി ന​ടി ശോ​ഭ​ന

12:21 PM Jul 29, 2023 | Deepika.com

വീ​ട്ടി​ൽ നി​ന്നും 41,000 രൂ​പ മോ​ഷ്ടി​ച്ച വീ​ട്ടു ജോ​ലി​ക്കാ​രി​ക്ക് മാ​പ്പ് ന​ൽ​കി ച​ല​ച്ചി​ത്ര താ​രം ശോ​ഭ​ന. സം​ഭ​വ​ത്തി​ൽ ജോ​ലി​ക്കാ​രി​ക്കെ​തി​രെ കേ​സ് വേ​ണ്ടെ​ന്ന് ശോ​ഭ​ന പോ​ലീ​സി​നെ അ​റി​യി​ച്ചു.

മോ​ഷ​ണ​ത്തെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റം എ​റ്റു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ജോ​ലി​ക്കാ​രി​ക്ക് മാ​പ്പ് ന​ൽ​കി​യ​ത്.

ശോ​ഭ​ന​യും അ​മ്മ ആ​ന​ന്ദ​വും താ​മ​സി​ക്കു​ന്ന തേ​നാം​പെ​ട്ടി​ലെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​മ്മ ആ​ന​ന്ദ​ത്തെ പ​രി​ച​രി​ക്കാ​ൻ നി​യോ​ഗി​ച്ച ക​ട​ലൂ​ർ സ്വ​ദേ​ശി​നി​യാ​ണ് പ​ണം മോ​ഷ്ടി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ​ണം മോ​ഷ്ടി​ച്ച് ശോ​ഭ​ന​യു​ടെ ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ മ​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​വ​രു​ടെ ശ​മ്പ​ള​ത്തി​ൽ നി​ന്നു തു​ക തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണു ന​ടി പൊ​ലീ​സ് അ​ധി​കൃ​ത​രോ​ടു പ​റ​ഞ്ഞ​ത്.