എ​ന്‍റെ അ​നി​യ​ത്തി​ക്കു​ട്ടി​ക്ക് പി​റ​ന്നാ​ൾ; ചി​ത്ര​യ്ക്ക് കു​ടും​ബ​സ​മേ​തം ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ജാ​ത

02:45 PM Jul 27, 2023 | Deepika.com

ഗാ​യി​ക കെ.​എ​സ്. ചി​ത്ര​ക്ക് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ജാ​ത മോ​ഹ​ൻ. ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും ചെ​റു​മ​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് സു​ജാ​ത പ്രി​യ​ഗാ​യി​ക​യ്ക്ക് ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്. ചി​ത്ര​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ജാ​ത പ​ങ്കു​വ​ച്ച ഗാ​നം ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക​ഴി​ഞ്ഞു.

താ​ൻ ചി​ത്ര​യേ​ക്കാ​ൾ മൂ​ന്ന് മാ​സ​ത്തി​നു മൂ​ത്ത​താ​ണെ​ന്നും ത​ന്‍റെ പ്രി​യ​പ്പെ​ട്ട അ​നി​യ​ത്തി​ക്കു​ട്ടി​യാ​ണ് ചി​ത്ര​യെ​ന്നു​മാ​ണ് ആ​ശം​സ​യി​ൽ സു​ജാ​ത പ​റ​ഞ്ഞ​ത്. മ​റ്റു​ള്ള​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​യി ചി​ത്ര ഇ​നി​യും തു​ട​ര​ണ​മെ​ന്നും ഒ​രു​പാ​ടൊ​രു​പാ​ട് പാ​ട്ടു​ക​ൾ പാ​ട​ണ​മെ​ന്നും സു​ജാ​ത പ​റ​ഞ്ഞു.



ചി​ത്ര​യു​ടെ ‘മ​ഴൈ വ​രു​ത് മ​ഴൈ വ​രു​ത് കു​ട​യ് കൊ​ണ്ടു വാ’ ​എ​ന്ന ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് സു​ജാ​ത​യു​ടെ ഭ​ർ​ത്താ​വ് കൃ​ഷ്ണ​മോ​ഹ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. സു​ജാ​ത​യും മ​ക​ൾ ശ്വേ​ത​യും കൊ​ച്ചു​മ​ക​ൾ ശ്രേ​ഷ്ഠ​യും പാ​ട്ട് ഏ​റ്റു പാ​ടി ആ​ശം​സ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കി.

ചി​ത്ര ചേ​ച്ചി​യെ​ക്കു​റി​ച്ചോ​ർ​ത്താ​ണ് ഓ​രോ വേ​ദി​യി​ലും പാ​ട്ടു​ക​ൾ പാ​ടാ​റു​ള്ള​തെ​ന്നും ഓ​രോ പാ​ട്ടും പാ​ടി വ​ച്ചി​രി​ക്കു​ന്ന രീ​തി ക​ണ്ട് അ​തി​ശ​യം തോ​ന്നാ​റു​ണ്ടെ​ന്നും ശ്വേ​ത മോ​ഹ​ൻ പ​റ​ഞ്ഞു. ശ്വേ​ത​യും ചി​ത്ര​യ്ക്ക് വേ​ണ്ടി ഒ​രു മ​നോ​ഹ​ര​ഗാ​നം ആ​ല​പി​ച്ചു.

നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​യ്ക്ക് ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​യു​മാ​യെ​ത്തു​ന്ന​ത്. സു​ജാ​ത​യും ചി​ത്ര​യും ഒ​രു​മി​ച്ച് പാ​ടി​യ ശാ​രി​കേ നി​ന്നെ കാ​ണാ​ൻ എ​ന്ന ഗാ​ന​മാ​ണ് വീ​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.