ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പത്തൊന്പതാമത് പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുവാൻ പോകുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം മയൂർവിഹാർ ഫേസ് 3ൽ നിന്നും ക്ഷേത്രത്തിലേക്ക് ബസ് യാത്രാ സൗകര്യമൊരുക്കുന്നു.
രാവിലെ 5ന് റയാൻ സ്കൂൾ സമീപത്തു നിന്നു പുറപ്പെടുന്ന ബസ് 6.45ന് ക്ഷേത്രത്തിലെത്തും. പൊങ്കാലയിലും അന്നദാനത്തിലും പങ്കെടുത്ത ശേഷം ക്ഷേത്ര പരിസരത്തു നിന്നും മടങ്ങി രണ്ടോടു കൂടി മയൂർ വിഹാർ ഫേസ് 3ൽ തിരിച്ചെത്തും. യാത്രാ സൗകര്യം ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ കോർഡിനേറ്റർ ശ്രീരാജനുമായി 8375810905, 9711502445 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
മയൂർ വിഹാർ ഫേസ് 3ൽ നിന്നും നജഫ്ഗഡ് ക്ഷേത്രത്തിലേക്ക് ബസ് യാത്രാ സൗകര്യമൊരുക്കുന്നു
09:22 PM Feb 12, 2018 | Deepika.com