ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന പത്തൊന്പതാമത് വലിയ പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീ ഭക്തർക്കായി സൗജന്യ യാത്രാ സേവനവുമായി എൻഎസ്എസ് ഹസ്ത്സാൽ കരയോഗം.
ജാതിമത ഭേദങ്ങളൊന്നുമില്ലാതെ നജഫ് ഗഡിലമ്മയുടെ സ്ത്രീജനങ്ങളായ ഭക്തർക്കു മുൻഗണന നൽകിക്കൊണ്ടു നടത്തുന്ന ഈ സേവനത്തിനായി ഒരു ബസാണ് കരയോഗം ഏർപ്പെടുത്തിയിരിക്കുന്നത്. പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കായി കഴിഞ്ഞ വർഷവും കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സേവനത്തിനായി ബസ് ഏർപ്പെടുത്തിയിരുന്നു.
രാവിലെ 5.30 ന് അയ്യപ്പ പാർക്കിൽ നിന്ന് പുറപ്പെടുന്ന ബസ് 6.30ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നതാണ്. പൊങ്കാലയിലും അന്നദാനത്തിലും പങ്കെടുത്തശേഷം മടക്ക യാത്ര ആരംഭിക്കുന്ന ബസ് രണ്ടു മണിയോടുകൂടി അയ്യപ്പ പാർക്കിൽ തിരിച്ചെത്തും.
കൂടുതൽ വിവരങ്ങൾക്ക് കെ.ജി.രാഘുനാഥൻ നായർ 9818750868 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
വലിയ പൊങ്കാല: സൗജന്യ യാത്രാ സേവനവുമായി എൻഎസ്എസ് ഹസ്ത്സാൽ കരയോഗം
09:09 PM Feb 12, 2018 | Deepika.com