ധോണി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ എം.എസ്. ധോണിയും സാക്ഷി ധോണിയും നിർമിക്കുന്ന ആദ്യ ചിത്രം എൽജിഎം(ലെറ്റ്സ് ഗെറ്റ് മാരീഡ്) ജൂലൈ 28ന് തിയറ്ററുകളിലെത്തും.
രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി ജോണറിലാണ് ചിത്രം എത്തുന്നത്. ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി) എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.
യോഗി ബാബു, നദിയ മൊയ്തു, ആർജെ വിജയ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ലവ് ടുഡേ എന്ന ചിത്രത്തിനുശേഷം മലയാളിയായ ഇവാന നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷൻസാണ്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ. ഛായാഗ്രഹം വിശ്വജിത് ഒടുക്കത്തിൽ, സംഗീതം രമേഷ് തമിൽമണി. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പിആർഒ- ശബരി.
ധോണിയുടെ നിർമാണം; "എൽജിഎം' ജൂലൈ 28-ന് തിയറ്ററുകളിൽ
10:46 AM Jul 27, 2023 | Deepika.com