കരിക്ക് വെബ്സീരിസിലൂടെ ശ്രദ്ധേയായ നടി സ്നേഹ ബാബു വിവാഹിതയാകുന്നു. കരിക്കിലെ സാമർഥ്യശാസ്ത്ര എന്ന വെബ് സീരിസിലെ ഛായഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ. അഖിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് സ്നേഹ തന്നെയാണ് വിവാഹത്തിന്റെ വിശേഷം പങ്കുവച്ചത്.
സാമർത്ഥ്യശാസ്ത്രത്തിന് നന്ദി എന്നാണ് അഖിലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്നേഹ കുറിച്ചിരിക്കുന്നത്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലും സ്നേഹ അഭിനിയച്ചിട്ടുണ്ട്. ടിക് ടോക്കിൽ സജീവമായിരുന്ന സ്നേഹയുടെ വീഡിയോ കണ്ടാണ് കരിക്ക് വെബ് സീരിസിലേക്ക് ക്ഷണമെത്തുന്നത്.
മുംബൈ മലയാളികളായ ഗ്രേസി-ബാബു ദമ്പതികളുടെ മകളാണ് സ്നേഹ. ഇന്റീരിയർ ഡിസൈനിംഗ് ബിരുദധാരിയായ സ്നേഹ1997 മെയ് 18ന് മുംബൈയിലെ ഗോരെഗാവിലാണ് ജനിച്ചത്.
അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗീസ്, നീലിൻ സാൻഡ്ര തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.