ഇ​നി സ്വാ​മി​യെ കാ​ണാ​ൻ 40 വ​ർ​ഷം കാ​ത്തി​രി​ക്ക​ണം; അ​തി​ലും വ​ലു​ത​ല്ല മ​റ്റൊ​ന്നി​നു​വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ്: ദേ​വ​ന​ന്ദ

02:48 PM Jul 25, 2023 | Deepika.com

ശ​ബ​രി​മ​ല​യി​ലെ​ത്തി അ​യ്യ​പ്പ​നെ തൊ​ഴു​ത് ബാ​ല​താ​രം ദേ​വ​ന​ന്ദ. പ​ത്താം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ദേ​വ​ന​ന്ദ അ​യ്യ​പ്പ​നെ കാ​ണാ​നെ​ത്തി​യ​ത്. ആ​കാം​ഷ​യോ​ടെ തൊ​ഴു​തു​നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ഇ​നി അ​യ്യ​പ്പ​നെ കാ​ണ​ണ​മെ​ങ്കി​ൽ 40 വ​ർ​ഷം കാ​ത്തി​രി​ക്ക​ണ​മെ​ന്നും ദേ​വ​ന​ന്ദ കു​റി​ച്ചു. ശ​ബ​ര​മ​ല​യി​ൽ നി​ന്നു​ള്ളൊ​രു വീ​ഡി​യോ​യും താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

‘‘ഇ​നി സ്വാ​മി​യെ കാ​ണാ​ൻ 40 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പാ​ണ്, അ​തി​ലും വ​ലു​ത​ല്ല മ​റ്റ് എ​ന്തി​ന് വേ​ണ്ടി ഉ​ള്ള കാ​ത്തി​രി​പ്പും, ക​ഴി​ഞ്ഞ ദി​വ​സം മ​ല​യി​ൽ പോ​യി ഭ​ഗ​വാ​നെ ക​ണ്ട​പ്പോ​ൾ.’’ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ദേ​വ​ന​ന്ദ കു​റി​ച്ചു.



അ​യ്യ​പ്പ​നെ ഏ​റെ ആ​രാ​ധി​ക്കു​ന്ന ദേ​വ​ന​ന്ദ 75 ദി​വ​സം വ്ര​ത​മ​നു​ഷ്ഠി​ച്ചാ​ണ് മാ​ളി​ക​പ്പു​റ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. പ​ത്തു വ​യ​സ്സ് പൂ​ർ​ത്തി​യാ​കു​ന്ന ദേ​വ​ന​ന്ദ​ക്ക് ഇ​നി ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്ക​ണ​മെ​ങ്കി​ൽ നാ​ല്പ​ത് വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​യെ​ത്തി​യ മാ​ളി​ക​പ്പു​റം എ​ന്ന സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന കു​ഞ്ഞു താ​ര​മാ​ണ് ദേ​വ​ന​ന്ദ. നേ​ര​ത്തെ സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണെ​ങ്കി​ലും മാ​ളി​ക​പ്പു​റം ഒ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ ഏ​വ​രും ദേ​വ​ന​ന്ദ​യു​ടെ ആ​രാ​ധ​ക​രാ​യി മാ​റി.

തൊ​ട്ട​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ ദേ​വ​ന​ന്ദ മൈ ​സാ​ന്‍റാ, മി​ന്ന​ൽ മു​ര​ളി, ഹെ​വ​ൻ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഈ ​കു​ട്ടി​ത്താ​രം.