നടി നൂറിന്റെയും ഫഹിമിന്റെയും വിവാഹം ആഘോഷമാക്കി അഹാന കൃഷ്ണയും കൂട്ടുകാരും. വരനും വധുവിനുമൊപ്പം നൃത്തം ചെയ്ത് ഇരുവരുടെയും വിവാഹവിരുന്ന് അഹാനയും സുഹൃത്തുക്കളും ആഘോഷമാക്കി.
നൂറിനും വരൻ ഫഹിമും ചുവടുകളുമായി ഒപ്പം കൂടി. തിങ്കളാഴ്ചയായിരുന്നു നൂറിന്റെയും നടനും തിരക്കഥാകൃത്തുമായ ഫഹിമിന്റെയും വിവാഹം കഴിഞ്ഞത്.
തിരുവനന്തപുത്ത് അൽ സാജ് കൺവൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് പങ്കെടുത്തത്. നൂറിന്റെയും ഫഹീമിന്റെയും പേരുകളിൽ നിന്നുമുള്ള വാക്കുകൾ കടമെടുത്ത് ‘ഫാഹിനൂർ’ എന്നായിരുന്നു വിവാഹക്ഷണക്കത്തിൽ വിവാഹച്ചടങ്ങിനു നൽകിയ പേര്.
അഹാന കൃഷ്ണ, രജിഷ വിജയന്, പ്രിയ വാര്യര്‍, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നടി ശരണ്യ മോഹൻ, ചിപ്പിയും ഇന്ദ്രൻസ് തുടങ്ങിയവരും ഇരുവരുടെയും ചടങ്ങിൽ പങ്കെടുക്കാൻ എത്തി.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നൂറിന്റെയും ഫാഹിമിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. ദീർഘനാളുകളായിരുന്നു ഇരുവരും പ്രണയത്തിലായിരുന്നു. കൊല്ലം സ്വദേശിയാണ് നൂറിൻ.
ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമരംഗത്തെത്തുന്നത്.ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നൂറിനായിരുന്നു നായിക. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
ജൂണ്‍, മാലിക്, ഗ്യാംഗ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥകൃത്തുക്കളിൽ ഒരാൾ കൂടിയാണ് ഫഹിം.