മോഹലൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബാൻ എന്ന ചിത്രം മാസ് ചിത്രമായിരിക്കുമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു.
പൊടി പറക്കുന്ന, അടി നിറയുന്ന കട്ട മാസ് സിനിമ വർഷങ്ങളായി ലിജോയുടെ മനസിലുണ്ടായിരുന്നുവെന്നും ആ ഐറ്റം വാലിബനില്‍ പ്രതീക്ഷിക്കാമെന്നും വിജയ് ബാബു പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാലേട്ടന്റെ എൻട്രിയിൽ തന്നെ തിയറ്റർ ഇളകുമെന്നാണ് ചിത്രത്തിൽ പ്രവർത്തിച്ച ചീഫ് അസോസിയേറ്റായ ടിനു പാപ്പച്ചൻ പറഞ്ഞത്.
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനില്‍ എനിക്ക് പൂർണ വിശ്വാസമുണ്ട്. ലാലേട്ടനെക്കുറിച്ച് പറയേണ്ട കാര്യമില്ല. എനിക്ക് അറിയാവുന്ന ലിജോ, കുറച്ച് വർഷങ്ങളായി പറയുന്ന കാര്യമുണ്ട്. ‘ഒരു മാസ് അടിക്കണം.’
ഡബിൾ ബാരൽ ആയിരുന്നു ലിജോയുടെ മനസിൽ ഉണ്ടായിരുന്നത്. ആ സിനിമ കഴിഞ്ഞതിനുശേഷം 2015 തൊട്ട് ലിജോ പറയുന്നുണ്ട്, ‘മാസ് എന്നു പറഞ്ഞാൽ കട്ട മാസ്, ഇങ്ങനെ പൊടി പറക്കണം’. അന്ന് ലിജോ പറഞ്ഞ ആ സാധനമാണ് വാബിലൻ.
അതുകൊണ്ട് തന്നെ എനിക്ക് ഊഹിക്കാം എന്താണ് ലിജോ അതിൽ കൊണ്ടുവരുന്നതെന്ന്. എന്റെ അഭിപ്രായത്തില്‍ കട്ട മാസ് ആയിരിക്കും മലൈക്കോട്ടൈ വാബിലൻ.–വിജയ് ബാബു പറഞ്ഞു.
മാസ് എന്നാൽ കട്ട മാസ്; ലാലേട്ടന്റെ എൻട്രിയിൽ തിയറ്റർ ഇളകണം; അതാണ് ലിജോയുടെ മനസിലെ വാലിബാൻ
11:21 AM Jul 25, 2023 | Deepika.com