"അ​ച്ഛ​ൻ ക​ള്ള​ൻ' ആ​ണെ​ന്ന് പ​റ​യു​ന്ന​തി​നേ​ക്കാ​ൾ അ​ന്ത​സു​ണ്ട് ‘അ​ച്ഛ​ൻ ച​ത്തു’ എ​ന്ന് പ​റ​യു​ന്ന​തി​ൽ; ഗ​ണേ​ഷി​നോ​ട് വി​നാ​യ​ക​ൻ

02:48 PM Jul 24, 2023 | Deepika.com

ന​ട​നും എം​എ​ൽ​യു​മാ​യ ഗ​ണേ​ഷ് കു​മാ​റി​ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി ന‌​ട​ൻ വി​നാ​യ​ക​ൻ. വി​നാ​യ​ക​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച് ഫേ​സ്ബു​ക്കി​ൽ ലൈ​വി​ട്ട​തി​നെ ഗ​ണേ​ഷ് കു​മാ​ർ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ മ​റു​പ​ടി​യു​മാ​യി വി​നാ​യ​ക​ൻ എ​ത്തി​യ​ത്.

വി​നോ​ദ് അ​ഴി​ക്കേ​രി എ​ന്ന​യാ​ളു​ടെ ഫെ​യ്സ്ബു​ക് പോ​സ്റ്റ് പ​ങ്കു​വ​ച്ചാ​യി​രു​ന്നു വി​നാ​യ​ക​ന്‍റെ മ​റു​പ​ടി. വി​നാ​യ​ക​ൻ അ​ന്ത​സി​ല്ലാ​ത്ത പ്ര​വൃ​ത്തി​യാ​ണ് ചെ​യ്ത​തെ​ന്നും സ്വ​ന്തം അ​ച്ഛ​ൻ ച​ത്തു എ​ന്നു പ​റ​യു​ന്ന​യാ​ളു​ടെ സം​സ്കാ​രം എ​ത്ര നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന് സ​മൂ​ഹം മ​ന​സി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ് ഗ​ണേ​ഷ് പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ അ​ച്ഛ​ൻ ക​ള്ള​ൻ ആ​ണെ​ന്നു പ​റ​യു​ന്ന​തി​നേ​ക്കാ​ൾ അ​ന്ത​സു​ണ്ട് അ​ച്ഛ​ൻ ച​ത്തു എ​ന്നു പ​റ​യു​ന്ന​തി​ൽ’ എ​ന്നു തു​ട​ങ്ങു​ന്ന പോ​സ്റ്റ് പ​ങ്കു​വ​ച്ചു കൊ​ണ്ടാ​യി​രു​ന്നു വി​നാ​യ​ക​ന്‍റെ മ​റു​പ​ടി. മാ​ട​മ്പി ഗ​ണേ​ശ​ൻ എ​ന്നാ​ണ് പോ​സ്റ്റി​ൽ ഗ​ണേ​ഷി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

അ​ച്ഛ​ൻ ക​ള്ള​ൻ’ ആ​ണെ​ന്ന് പ​റ​യു​ന്ന​തി​നേ​ക്കാ​ൾ അ​ന്ത​സു​ണ്ട് ‘അ​ച്ഛ​ൻ ച​ത്തു’ എ​ന്ന് പ​റ​യു​ന്ന​തി​ൽ. വെ​റും ഗ​ണേ​ശ​ന് ചു​റ്റും മൈ​ക്കും കാ​മ​റ​യും കാ​ണു​മ്പോ​ൾ ഞാ​ൻ ശി​വാ​ജി ഗ​ണേ​ശ​ൻ ആ​ണെ​ന്ന് ചി​ല​പ്പോ​ൾ തോ​ന്നും.

പി​ന്നെ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​യ ഒ​രു ബ​ലാ​ത്സം​ഘ​കേ​സും അ​പ്പ​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ട് കേ​ട്ടോ മാ​ട​ന്പി ഗ​ണേ​ശാ.

അ​തൊ​ന്നും ഒ​രു തെ​റ്റ​ല്ല, അ​ധി​കം സം​സ്കാ​രം ഞ​ങ്ങ​ളെ പ​ഠി​പ്പി​ക്കാ​ൻ വ​ന്നാ​ൽ നി​ന്‍റെ വാ​ച്ച് ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​രി​ക്കു​ന്ന ക​ഥ വ​രെ ഞ​ങ്ങ​ൾ തോ​ണ്ടി പു​റ​ത്തി​ടും എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വി​നാ​യ​ക​ൻ പ​ങ്കു​വ​ച്ച കു​റി​പ്പി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ.



ആ​രാ​ണ് ഈ ​ഉ​മ്മ​ൻ ചാ​ണ്ടി, എ​ന്തി​നാ​ടോ മൂ​ന്ന് ദി​വ​സ​മൊ​ക്കെ, നി​ർ​ത്തി​യി​ട്ട് പോ, ​പ​ത്ര​ക്കാ​രോ​ടാ​ണു പ​റ​യു​ന്ന​ത്. എ​ന്‍റെ അ​ച്ഛ​നും ച​ത്തു, നി​ങ്ങ​ളു​ടെ അ​ച്ഛ​നും ച​ത്തു. അ​തി​നി​പ്പോ ഞ​ങ്ങ​ളെ​ന്തു ചെ​യ്യ​ണം.

ന​ല്ല​വ​നാ​ണെ​ന്നു നി​ങ്ങ​ൾ വി​ചാ​രി​ച്ചാ​ലും ഞാ​ൻ വി​ചാ​രി​ക്കി​ല്ല. ക​രു​ണാ​ക​ര​ന്‍റെ കാ​ര്യം നോ​ക്കി​യാ​ൽ ന​മ്മ​ൾ​ക്ക​റി​യി​ല്ലേ ഇ​യാ​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന്. ഇ​ങ്ങ​നെ​യാ​ണ് വി​നാ​യ​ക​ൻ ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച​ത്.