ഇ​തൊ​ക്കെ സി​നി​മ​യി​ൽ പ​തി​വു​ണ്ടോ? വ​ന്ന വ​ഴി മ​റ​ക്കു​ന്ന​വ​രാ​ണ് പ​ല​രും; മി​യ​യെ പ്ര​ശം​സി​ച്ച് ബോ​ബ​ൻ സാ​മു​വേ​ൽ

12:16 PM Jul 24, 2023 | Deepika.com

ന​ടി മി​യ ജോ​ർ​ജി​നെ പ്ര​ശം​സി​ച്ച് സം​വി​ധാ​യ​ക​ൻ ബോ​ബ​ൻ സാ​മു​വേ​ൽ. കാ​മ​റ​ക്ക് മു​ന്നി​ൽ എ​ത്തി​യി​ട്ട് 15 കൊ​ല്ല​മാ​യെ​ന്നും ആ​ദ്യ സീ​രി​യ​ൽ "അ​ൽ​ഫോ​ൻ​സാ​മ്മ​'യു​ടെ സം​വി​ധാ​യ​ക​നാ​യ ബോ​ബ​ൻ സാ​മു​വേ​ലി​ന് ന​ന്ദി​യു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം മി​യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു.

ഇ​ത് ഷെ​യ​ർ ചെ​യ്താ​ണ് ബോ​ബ​ൻ സാ​മു​വേ​ൽ താ​ര​ത്തെ പ്ര​ശം​സി​ച്ച​ത്. ഇ​തൊ​ക്കെ സി​നി​മ​യി​ൽ പ​തി​വ് ഉ​ള്ള​താ​ണോ​യെ​ന്നും വ​ന്ന വ​ഴി മ​റ​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ ഇ​ത്ത​രം ന​ല്ല മ​ന​സു​ക​ൾ കാ​ണു​ന്പോ​ൾ സ​ന്തോ​ഷ​മു​ണ്ടെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ഇ​തൊ​ക്കെ സി​നി​മ​യി​ൽ പ​തി​വ് ഉ​ണ്ടോ? വ​ന്ന വ​ഴി മ​റ​ക്കു​ന്ന​വ​രും പു​റം തി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന​വ​രു​ടെ ഇ​ട​യി​ൽ ഇ​ങ്ങ​നെ​യും ഉ​ള്ള ന​ല്ല മ​ന​സു​ക​ൾ കാ​ണു​മ്പോ​ൾ ഒ​രു പാ​ട് സ​ന്തോ​ഷം എ​ന്നാ​ണ് ബോ​ബ​ൻ കു​റി​ച്ച​ത്.

പ​തി​ന​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ബോ​ബ​ൻ സാ​മു​വ​ലി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച് മി​യ എ​ഴു​തി​യ വാ​ക്കു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

ഈ ​ര​ണ്ട് ചി​ത്ര​ങ്ങ​ൾ ത​മ്മി​ൽ 15 വ​ർ​ഷ​ങ്ങ​ളു​ടെ അ​ന്ത​രം ഉ​ണ്ട്. അ​ഭി​ന​യം എ​ന്ന ക​ല​യെ കു​റി​ച്ച് ഒ​ന്നു​മ​റി​യാ​ത്ത ഞാ​നും അ​ഭി​ന​യം ക​രി​യ​ർ ആ​ക്കി മാ​റ്റി​യ ഞാ​നും ത​മ്മി​ൽ ഉ​ള്ള അ​ന്ത​രം..സി​നി​മ മേ​ഖ​ല​യി​ലെ ഞാ​ൻ ആ​ദ്യ​മാ​യി ക​ണ്ട ഡ​യ​റ​ക്ട​ർ ആ​ണ് എ​ന്‍റെ ഒ​പ്പം.

ബോ​ബ​ൻ സാ​മു​വ​ൽ.2008-ൽ അ​ൽ​ഫോ​ൻ​സാ​മ്മ സീ​രി​യ​ലി​ൽ മാ​താ​വാ​യി എ​ന്നെ സെ​ല​ക്ട് ചെ​യ്തി​ല്ലായിരു​ന്നു എ​ങ്കി​ൽ എ​നി​ക്ക് അ​റി​യി​ല്ല ഞാ​ൻ ഈ ​മേ​ഖ​ല​യി​ൽ വ​രു​മാ​യി​രു​ന്നോ എ​ന്ന് പോ​ലും..

ഇ​പ്പൊ 15 വ​ർ​ഷ​ങ്ങ​ൾ കൂ​ടി വ​ള​ർ​ന്നു, 2023 വ​ന്നു നി​ൽ​ക്കു​മ്പോ​ൾ മ​ന​സി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും മാ​ത്രം..ഒ​രു​പാ​ട് ന​ന്ദി ബോ​ബ​ൻ സാ​ർ. മി​യ​യു​ടെ വാ​ക്കു​ക​ൾ.