ന്യൂഡൽഹി: മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റ് ഡൽഹി സോണൽ മീറ്റിംഗും ക്രിസ്മസ് പുതുവൽസരാഘോഷവും ഫെബ്രുവരി നാലിന് (ഞായർ) നടക്കും.
ഉച്ചകഴിഞ്ഞ് 2.30 മുതൽ മയൂർവിഹാർ ഫേസ് 3 സെന്റ് മേരീസ് സ്കൂൾ ഹാളിലാണ് ചടങ്ങുകൾ. ദിവ്യബലിയോടെ ആരംഭിക്കുന്ന പരിപാടികളിൽ വിവിധയിനം കലാപരിപാടികളും തുടർന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: ഷിബു തോമസ് 9891299427.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഡിഎംഎൽസി സോണൽ മീറ്റിംഗും ക്രിസ്മസ് പുതുവൽസരാഘോഷവും നാലിന്
02:07 AM Feb 02, 2018 | Deepika.com