ജ​യി​ൽ ചാ​ടി​യ കു​റ്റ​വാ​ളി​ക​ൾ​ക്ക് പി​ന്നാ​ലെ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ; ജ​യി​ല​ർ ട്രെ​യി​ല​ർ

09:23 AM Jul 24, 2023 | Deepika.com

ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സ​ക്കീ​ര്‍ മ​ഠ​ത്തി​ല്‍ സം​വി​ധാ​നം ചെ​യ്ത ജ​യി​ല​ര്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ഒ​രു ജ​യി​ല​റു​ടെ വേ​ഷ​ത്തി​ലാ​ണ് ധ്യാ​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ജ​യി​ല്‍ ചാ​ടി പോ​കു​ന്ന കു​റ്റ​വാ​ളി​ക​ളും അ​വ​രു​ടെ പി​ന്നാ​ലെ​യു​ള്ള ജ​യി​ല​റി​ന്‍റെ ഓ​ട്ട​വു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ദി​വ്യ പി​ള്ള‌​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. മ​നോ​ജ് കെ ​ജ​യ​ൻ, ശ്രീ​ജി​ത്ത് ര​വി, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ബി​നു അ​ടി​മാ​ലി, ഉ​ണ്ണി രാ​ജ, ജ​യ​പ്ര​കാ​ശ്, ബി.​കെ. ബൈ​ജു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഗോ​ൾ​ഡ​ൻ വി​ല്ലേ​ജി​ന്‍റെ ബാ​ന​റി​ൽ എ​ൻ.​കെ. മു​ഹ​മ്മ​ദ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.



ജ​യി​ല​ര്‍ എ​ന്ന ടൈ​റ്റി​ലി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ലും ഈ ​ചി​ത്രം അ​ടു​ത്തി​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​രു​ന്നു. ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ല്‍​സ​ണ്‍ സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ പേ​രും ജ​യി​ല​ര്‍ എ​ന്നാ​ണ്.

ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ സ​ണ്‍ പി​ക്ചേ​ഴ്സി​ന് മ​ല​യാ​ളം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​ര്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.