കാ​ട്ടി​ലെ വീ​ര​ൻ; വി​സ്മ​യി​പ്പി​ക്കാ​ൻ സൂ​ര്യ; ക​ങ്കു​വ ടീ​സ​ർ

08:50 AM Jul 24, 2023 | Deepika.com

തെ​ന്നി​ന്ത്യ​ൻ താ​രം സൂ​ര്യ​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം ക​ങ്കു​വ​യു​ടെ ആ​ദ്യ ഗ്ലിം​പ്സ് എ​ത്തി. സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ‌​യി​രി​ക്കു​മി​ത്. സൂ​ര്യ​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് വീ​ഡി​യോ റി​ലീ​സ് ചെ​യ്ത​ത്. ഹോ​ളി​വു​ഡ് സി​നി​മ​ക​ളു​ടെ മി​ക​വോ​ടെ​യാ​ണ് ഓ​രോ വി​ഷ്വ​ലു​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ത്രീ​ഡി​യി​ല്‍ ഒ​രു​ക്കു​ന്ന ഒ​രു പീ​രി​യോ​ഡി​ക് ത്രി​ല്ല​റാ​ണ് ചി​ത്രം. പ​ത്തു ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ക​ങ്കു​വ സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ 42-ാമ​ത്തെ ചി​ത്ര​മാ​ണ്. ശി​വ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

യു​വി ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ വം​ശി പ്ര​മോ​ദും സ്റ്റു​ഡി​യോ ഗ്രീ​നി​ന്‍റെ ബാ​ന​റി​ല്‍ കെ.​ഇ. ജ്ഞാ​ന​വേ​ല്‍ രാ​ജ​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ദി​ഷാ പ​ഠാ​നി ആ​ണ് നാ​യി​ക. ദേ​വി​ശ്രീ പ്ര​സാ​ദാ​ണ് സം​ഗീ​ത സം​വി​ധാ​നം. ഛായാ​ഗ്ര​ഹ​ണം വെ​ട്രി പ​ള​നി​സ്വാ​മി.



ആ​ദി നാ​രാ​യ​ണ​യു​ടെ തി​ര​ക്ക​ഥ​യ്ക്ക് മ​ദ​ൻ ക​ർ​ക്കി സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. വി​വേ​ക​യും മ​ദ​ൻ ക​ർ​ക്കി​യും ചേ​ർ​ന്നാ​ണ് ഗാ​ന​ര​ച​ന.

സു​പ്രീം സു​ന്ദ​റാ​ണ് സം​ഘ​ട്ട​ന സം​വി​ധാ​നം. മി​ല​ൻ ക​ലാ​സം​വി​ധാ​ന​വും നി​ഷാ​ദ് യൂ​സ​ഫ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ത​ല്ലു​മാ​ല​യി​ലെ എ​ഡി​റ്റിം​ഗി​ന് ഇ​ത്ത​വ​ണ​ത്തെ മി​ക​ച്ച ചി​ത്ര​സം​യോ​ജ​ന​ത്തി​നു​ള്ള സം​സ്കാ​ര പു​ര​സ്കാ​രം നി​ഷാ​ദ് നേ​ടി​യി​രു​ന്നു.

ചി​രു​തൈ, വേ​താ​ളം, വി​ശ്വാ​സം, അ​ണ്ണാ​ത്തെ എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. 2024ൽ ​ചി​ത്രം റി​ലീ​സി​നെ​ത്തും.