ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഷാജി ജോർജ് പൗരോഹിത്യ ശുശ്രൂഷയുടെ സിൽവർ ജൂബിലി ആഘോഷിച്ചു. ജനുവരി 24ന് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ജോർജ് കുര്യൻ മുഖ്യാതിഥിയായിരുന്നു.
ഡോ. യൂഹാനോൻ മാർ ദിമത്രിയോസ്, ഫാ. ഷാജി യോഹന്നാൻ, ഫാ. ഫിലിപ്പി എം. സാമുവൽ, ഫാ. ഷാജി ജോർജ്, ഫാ. പത്രോസ് ജോയ്, അഡ്വ. ഏബ്രഹാം പാട്യാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: ജോജി വഴുവാടി
ഫാ. ഷാജി ജോർജ് പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി നിറവിൽ
09:57 PM Jan 25, 2018 | Deepika.com