കായംകുളം കൊച്ചുണ്ണിയില്‍ അമലാ പോളിനെ മാറ്റി നടി പ്രിയ ആനന്ദിനെ നായികയാക്കി എന്ന് നിരൂപകയും ട്രേഡ് അനലിസ്റ്റുമായ ശ്രീദേവി ശ്രീധർ ട്വീറ്റ് ചെയ്തിരുന്നു. അതൊട്ടും ഇഷ്ടപ്പെടാതെയാണ് അമലാപോൾ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയത്.
റോഷന് ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സിനിമയാണ് കായംകുളം കൊച്ചുണ്ണി. സിനിമയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അമലയുടെ പിന്മാറ്റത്തെ ക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.