പ്രഭാസ് നായകനായെത്തുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898’ ആദ്യ ടീസർ എത്തി. നേരത്തെ പ്രോജക്ട് കെ എന്നായിരുന്നു പേരിട്ടത്. 2898 ൽ ഭൂമിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിനൊപ്പം കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവരും ചിത്രത്തിലുണ്ട്. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രം 2024 ജനുവരി 12 ന് തിയറ്ററുകളിലെത്തും.