ആ​രാ​കും ഇ​ത്ത​വ​ണ മി​ക​ച്ച ന​ട​ൻ? ക​ടു​ത്ത മ​ത്സ​ര​വു​മാ​യി മ​മ്മൂ​ട്ടി​യും ചാ​ക്കോ​ച്ച​നും പൃ​ഥ്വി​രാ​ജും

09:16 AM Jul 21, 2023 | Deepika.com

2022ലെ ​ച​ല​ച്ചി​ത്ര​പു​ര​സ്കാ​ര​ങ്ങ​ൾ ആ​ർ​ക്കൊ​ക്കെ എ​ന്ന​റി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ 2022ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കും. മി​ക​ച്ച ന​ട​ൻ ആ​രെ​ന്ന​റി​യു​ന്ന​തി​നു​ള്ള ആ​കാം​ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

ക​ടു​ത്ത പോ​രാ​ട്ട​വു​മാ​യി മ​മ്മൂ​ട്ടി​യും കു​ഞ്ചാ​ക്കോ ബോ​ബ​നു​മാ​ണ് ആ​ദ്യ​നി​ര​യി​ലു​ള്ള​ത്. ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം, പു​ഴു, റോ​ഷാ​ക്ക്, ഭീ​ഷ്മ​പ​ർ​വം തു​ട​ങ്ങി​യ നാ​ല് ചി​ത്ര​ങ്ങ​ളാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി പ​ട്ടി​ക​യി​ലു​ള്ള​ത്.

ന്നാ ​താ​ൻ കേ​സ് കൊ​ട്, അ​റി​യി​പ്പ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ട്.

തൊ​ട്ടു​പി​ന്നാ​ലെ ജ​ന ഗ​ണ മ​ന എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​മി​ക​വി​ന് പൃ​ഥ്വി​രാ​ജും മ​ത്സ​ര​ത്തി​നു​ണ്ട്. മ​ല​യ​ൻ​കു​ഞ്ഞ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഫ​ഹ​ദ് ഫാ​സി​ലും അ​ദൃ​ശ്യ​ജാ​ല​കം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ടൊ​വീ​നോ‌​യും മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ജ​യ ജ​യ ജ​യ ജ​യ ഹേ ​എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ദ​ർ​ശ​ന രാ​ജേ​ന്ദ്ര​നും അ​റി​യി​പ്പി​ലൂ​ടെ ദി​വ്യ പ്ര​ഭ​യു​മാ​ണ് ന​ടി​മാ​രു​ടെ പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. അ​പ്പ​ൻ ചി​ത്ര​ത്തി​ലെ അ​സാ​ധ്യ അ​ഭി​ന​യ​മി​ക​വി​ന് അ​ല​ൻ​സി​യ​ർ, സൗ​ദി വെ​ള്ള​ക്ക​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ദേ​വി വ​ർ​മ എ​ന്നി​വ​രെ​യും അ​ഭി​ന​യ മി​ക​വി​ന് പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ത​ല്ലു​മാ​ല, മു​കു​ന്ദ​നു​ണ്ണി അ​സോ​സി​യേ​റ്റ്സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ ജ​ന​പ്രീ​തി​യും ക​ലാ​മൂ​ല്യ​വു​മു​ള്ള ചി​ത്ര​മാ​കാ​നു​ള്ള ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ്. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, ഡോ. ​ബി​ജു(​അ​ദൃ​ശ്യ ജാ​ല​ക​ങ്ങ​ൾ), ഖാ​ലി​ദ് റ​ഹ്മാ​ൻ(​ത​ല്ലു​മാ​ല) എ​ന്നി​വ​രാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള​ത്.

മ​ത്സ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട 156 ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് ഉ​പ​സ​മി​തി​ക​ൾ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ക​ണ്ട് പു​ര​സ്കാ​ര​ങ്ങ​ൾ നി​ശ്ച​യി​ച്ച​ത് ബം​ഗാ​ളി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ഗൗ​തം ഘോ​ഷ് ചെ​യ​ർ​മാ​നാ​യ അ​ന്തി​മ ജൂ​റി​യാ​ണ്.

ഉ​പ​സ​മി​തി​ക​ളി​ലെ ചെ​യ​ർ​മാ​ൻ​മാ​ർ​ക്ക് പു​റ​മേ ഛായാ​ഗ്രാ​ഹ​ക​ൻ ഹ​രി നാ​യ​ർ, ശ​ബ്ദ ലേ​ഖ​ക​ൻ ഡി. ​യു​വ​രാ​ജ്, ന​ടി ഗൗ​ത​മി, പി​ന്ന​ണി ഗാ​യി​ക ജെ​ൻ​സി ഗ്രി​ഗ​റി എ​ന്നി​വ​രാ​ണ് ജൂ​റി അം​ഗ​ങ്ങ​ൾ.