മ​നു​ഷ്യ​നാ​ക​ണം, പ​ണ്ടേ ത​ള്ളി ക​ള​ഞ്ഞ​താ​ണ്: വി​നാ​യ​ക​നെ​തി​രെ അ​ഖി​ൽ മാ​രാ​ർ

04:52 PM Jul 20, 2023 | Deepika.com

ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ സം​സാ​രി​ച്ച ന​ട​ൻ വി​നാ​യ​ക​നെ​തി​രെ ബി​ഗ് ബോ​സ് സീ​സ​ൺ 5 ജേ​താ​വും സം​വി​ധാ​യ​ക​നു​മാ​യ അ​ഖി​ൽ മാ​രാ​ർ.

‘മ​നു​ഷ്യ​നാ​ക​ണം...​മ​നു​ഷ്യ​നാ​ക​ണം...​പ​ണ്ടേ ത​ള്ളി ക​ള​ഞ്ഞ​താ​ണ്..ഒ​രോ​ർ​മ​പെ​ടു​ത്ത​ൽ മാ​ത്രം.’–​അ​ഖി​ൽ മാ​രാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

വി​നാ​യ​ക​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്കും കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്കും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​രാ​തി ന​ൽ​കി.

ഫെ​യ്സ്ബു​ക് ലൈ​വി​ലെ​ത്തി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ വി​നാ​യ​ക​ൻ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ആ​രാ​ണ് ഈ ​ഉ​മ്മ​ൻ ചാ​ണ്ടി, എ​ന്തി​നാ​ണ് മൂ​ന്നു ദി​വ​സം അ​വ​ധി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഫെ​യ്സ്ബു​ക് ലൈ​വി​ലെ​ത്തി വി​നാ​യ​ക​ൻ പ​റ​ഞ്ഞ​ത്. വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​ൻ ത​ന്നെ പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

‘‘ആ​രാ​ണ് ഈ ​ഉ​മ്മ​ൻ ചാ​ണ്ടി, എ​ന്തി​നാ​ടോ മൂ​ന്ന് ദി​വ​സ​മൊ​ക്കെ, നി​ർ​ത്തി​യി​ട്ട് പോ, ​പ​ത്ര​ക്കാ​രോ​ടാ​ണു പ​റ​യു​ന്ന​ത്. എ​ന്‍റെ അ​ച്ഛ​നും ച​ത്തു, നി​ങ്ങ​ളു​ടെ അ​ച്ഛ​നും ച​ത്തു. അ​തി​നി​പ്പോ ഞ​ങ്ങ​ളെ​ന്തു ചെ​യ്യ​ണം.

ന​ല്ല​വ​നാ​ണെ​ന്നു നി​ങ്ങ​ൾ വി​ചാ​രി​ച്ചാ​ലും ഞാ​ൻ വി​ചാ​രി​ക്കി​ല്ല. ക​രു​ണാ​ക​ര​ന്‍റെ കാ​ര്യം നോ​ക്കി​യാ​ൽ ന​മ്മ​ൾ​ക്ക​റി​യി​ല്ലേ ഇ​യാ​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന്. വി​നാ​യ​ക​ന്‍റെ പ​രാ​മ​ർ​ശം ഇ​ങ്ങ​നെ.